ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങള് മാത്രം ബാക്കി നില്ക്കെ മണിപ്പൂരില് ബി.ജെ.പിക്ക് കനത്ത തിരിച്ചടി. മുൻ എം.എല്.എ ഉള്പ്പെടെ നാല് പേർ കോണ്ഗ്രസില് ചേർന്നു. മുൻ യെയ്സ്കുല് എം.എല്.എ ഇലങ്ബാം ചന്ദ് സിങ്, ബി.ജെ.പി നേതാവ് സഗോല്സെം അച്ചൗബ സിങ്, അഡ്വക്കേറ്റ് ഒയിനം ഹേമന്ത സിങ്, തൗദം ദേബദത്ത സിങ് എന്നിവരാണ് കോണ്ഗ്രസില് അംഗത്വമെടുത്തത്.
ഇംഫാലിലെ കോണ്ഗ്രസ് ഭവനില് തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് ഇവർ കൂറുമാറ്റ പ്രഖ്യാപനം നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ കോണ്ഗ്രസ് സ്ഥാനാർഥി ഡോ. അംഗോംച ബിമോല് അകോയിജം പുതിയ അംഗങ്ങളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
ബാഹ്യ സ്വാധീനങ്ങള്ക്ക് വഴങ്ങാതെ മണിപ്പൂരിന്റെ ക്ഷേമത്തോടുള്ള ആത്മാർഥമായ പ്രതിബദ്ധതയുടെ അടിസ്ഥാനത്തില് സ്ഥാനാർഥികളെ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. അകോയിജം വ്യക്തമാക്കി.
The post ബി.ജെ.പിക്ക് തിരിച്ചടി; മണിപ്പൂരില് മുൻ എം.എല്.എ ഉള്പ്പെടെ നാല് നേതാക്കള് കോണ്ഗ്രസില് appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം പൊതുയോഗത്തില് സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ഭാരവാഹികള്: കെ.ഹരിദാസന് (പ്രസി), പി.വാസുദേവന് (സെക്ര), കെ.പ്രവീണ്കുമാര്…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സീനിയർ വിങ് സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സരാഘോഷ പരിപാടികള് എസ്ജി പാളയ മരിയ ഭവനിൽ നടന്നു. കോർപ്പറേഷൻ…
അടൂർ: പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസ് പോലിസ് ജീപ്പിലിടിച്ച് അഞ്ചുപേർക്ക് പരുക്ക്. മൂന്ന് പോലിസുകാർക്കും ജീപ്പിലുണ്ടായിരുന്ന രണ്ട് പ്രതികൾക്കുമാണ് പരുക്കേറ്റത്.…
ബെംഗളൂരു: ചോക്കസാന്ദ്ര അയ്യപ്പ സേവ സംഘത്തിന്റെ പതിനഞ്ചാമത് മണ്ഡല പൂജ സമാപനത്തിന്റെ ഭാഗമായി മഹാ അന്നദാനം സംഘടിപ്പിച്ചു. മൂവായിരത്തോളം ഭക്തജനങ്ങൾ…
വാഷിങ്ടൺ: വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്സി റോഡ്രിഗസിന് വ്യക്തമായ മുന്നറിയിപ്പ് നല്കി അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. അമേരിക്കയോടുള്ള ധിക്കാരം…
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂള് കെട്ടിടത്തിന്റെ മുകളില് നിന്ന് വീണ് വിദ്യാർഥിനിക്ക് പരുക്ക്. ഗുരുതരമായ് പരുക്കേറ്റ…