Thursday, November 13, 2025
21.7 C
Bengaluru

ബെംഗളുരുവിൽ ബാക്ക് ടു സ്കൂൾ പദ്ധതി നടപ്പാക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: ബെംഗളുരുവിൽ സ്കൂൾ വിദ്യഭ്യാസം നേടാത്ത കുട്ടികളെ കണ്ടെത്താൻ ബാക്ക് ടു സ്കൂൾ പദ്ധതിയുമായി ബിബിഎംപിയുടെ വിദ്യഭ്യാസ വകുപ്പ്. ഇതിനായി നഗരത്തിൽ വ്യാപകമായി സര്‍വ്വേ നടത്താനാണ് തീരുമാനം. ഇ-ഗവേണൻസിൻ്റെ ഭാഗമായി വികസിപ്പിച്ച ആപ്പ് ഉപയോഗിച്ചാണ് നഗരത്തിലെ ഓരോ വാര്‍ഡിലെയും സര്‍വ്വേ പൂര്‍ത്തിയാക്കുക.

നഗരത്തിലെ വിവിധ ഭാഗങ്ങളായി റസിഡൻഷ്യൽ മേഖലകള്‍, വ്യവസായ ശാലകൾ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ, ബസ് സ്റ്റേഷനുകള്‍, റെയിൽവേ സ്റ്റേഷനുകൾ, മതപരമായ കേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍, ജയിൽ, ആശുപത്രികള്‍, ഹോട്ടലുകള്‍, തിയേറ്ററുകള്‍, ചെറുകിട വ്യവസായ ശാലകള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സര്‍വ്വേയുടെ ഭാഗമായി വിവര ശേഖരണം നടത്തും.

മുഖ്യധാരാ വിദ്യഭ്യാസം നേടാൻ കഴിയാത്ത കുട്ടികൾ ഈ മേഖലകളിൽ ജോലി ചെയ്യുന്നുണ്ടോ, താമസിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങൾ കണ്ടെത്തുന്നതിനാണിത്. ഗാന്ധി നഗര്‍ നിയമസഭാ മണ്ഡലത്തിലെ സുഭാഷ് നഗര്‍ വാര്‍ഡിലാണ് പൈലറ്റ് സര്‍വ്വേ നടത്തുക. 10,000 വീടുകളെയാണ് പൈലറ്റ് സര്‍വ്വേയിൽ ഉള്‍പ്പെടുത്തുക.

TAGS: BENGALURU | BBMP
SUMMARY: BBMP to conduct back to school project for students

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; നാളെ മുതൽ പത്രിക സമർപ്പണം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനായി നാളെ നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കുന്നതോടെ കേരളം...

കര്‍ണാടകയില്‍ തൊഴിലാളികളായ സ്ത്രീകൾക്ക് മാസത്തില്‍ ഒരു ദിവസം ആർത്തവാവധി; സർക്കാർ ഉത്തരവിറക്കി

ബെംഗളൂരു: തൊഴിലാളികളായ സ്ത്രീകള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന നിയമവുമായി കര്‍ണാടക സര്‍ക്കാര്‍....

ജാതിസർവേ: ഓൺലൈനിൽ വിവരങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി

ബെംഗളൂരു: സംസ്ഥാനത്തെ ജാതിസർവേയിൽ ഓൺലൈനിൽ വിവരങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. ഈ...

ഡല്‍ഹി സ്‌ഫോടനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ സ്ഫോടനത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കാറ് പൊട്ടിത്തെറിക്കുന്ന...

അരൂരിൽ നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡറുകൾ തകർന്ന് വീണു; പിക്കപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം

ആ​ല​പ്പു​ഴ: പി​ക്ക​പ് വാ​നി​ന് മു​ക​ളി​ലേ​ക്ക് ഗ​ർ​ഡ​ർ വീ​ണ് ഡ്രൈ​വ​ർ മ​രി​ച്ചു. അ​രൂ​ർ...

Topics

ഇൻഫോസിസ് ഫൗണ്ടേഷൻ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

ബെംഗളൂരു: ഇൻഫോസിസ് ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.വിവിധ വിഭാഗങ്ങളിലായി ആറുപേർക്കാണ് പുരസ്കാരം ലഭിക്കുക....

നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ബി.എം.ടി.സി ക്ഷേത്ര ദര്‍ശന പാക്കേജ് ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വാരാന്ത്യങ്ങളിലും പൊതു അവധി...

കേന്ദ്ര സാഹിത്യ അക്കാദമി സെമിനാറും പുസ്‌തകമേളയും 14 മുതല്‍

ബെംഗളൂരു: കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാറും പുസ്‌തകമേളയും നവംബര്‍...

ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമം; ഹൊസക്കെരെഹള്ളി  ഫ്ലൈഓവർ ഉടൻ തുറക്കും

ബെംഗളൂരു: ഹൊസക്കെരെഹള്ളി ഫ്ലൈഓവർ യാഥാര്‍ഥ്യമാകുന്നു. ഫ്ലൈഓവറിലെ അവസാനഘട്ട പണികള്‍ പൂര്‍ത്തിയാക്കി ഈ...

സ്വകാര്യ ടൂറിസ്‌റ്റ് ബസുകളുടെ പണിമുടക്ക്; ഇന്നും നാളെയും കേരള, കര്‍ണാടക ആർടിസികള്‍ സ്പെഷൽ സർവീസ് നടത്തും

ബെംഗളൂരു: അന്തസ്സംസ്ഥാന സ്വകാര്യ ടൂറിസ്‌റ്റ് ബസുകളുടെ പണിമുടക്ക് നടക്കുന്ന പശ്ചാത്താലത്തില്‍ കേരളത്തിലേക്ക്...

ശബരിമല തീര്‍ത്ഥാടനം; ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് എസി വോള്‍വോ സ്‌പെഷ്യല്‍ ബസ് സര്‍വീസ് എര്‍പ്പെടുത്തി കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ്...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകള്‍ വഴിതിരിച്ച് വിടും 

ബെംഗളൂരു: പാതകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകള്‍ വഴിതിരിച്ച് വിടും. തിരുവനന്തപുരം...

മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളുരു: സ്വകാര്യകമ്പനി ഉദ്യോഗസ്ഥനായ മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം...

Related News

Popular Categories

You cannot copy content of this page