ബെംഗളൂരുവിൽ അനധികൃത താമസം; പത്ത് പാക് പൗരന്മാർ കൂടി പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ചിരുന്ന പത്ത് പാകിസ്താൻ സ്വദേശികൾ കൂടി പിടിയിൽ. സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നും പീനിയിലെ ആന്ദ്രഹള്ളി മെയിൻ റോഡിൽ നിന്നുമാണ് ഇവർ അറസ്റ്റിലായത്. ഇതോടെ നഗരത്തിൽ നിന്നും അനധികൃത താമസത്തിനു പിടിയിലാകുന്ന പാക് പൗരൻമാരുടെ എണ്ണം 19 ആയി.

വ്യാജ മേൽവിലാസത്തിലാണ് മുഴുവനാളുകളും നഗരത്തിൽ താമസിച്ചിരുന്നത്. കഴിഞ്ഞയാഴ്ച ജിഗനിയിൽ നിന്ന് ദമ്പതികളും മാതാപിതാക്കളും ഉൾപ്പെടെ നാല് പാക് പൗരന്മാർ പിടിയിലായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നാല് പേർ കൂടി അറസ്റ്റിലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പത്ത് പേർ കൂടി പിടിയിലാകുന്നത്.

ഇതിനിടെ പാക് പൗരൻമാർക്ക് നഗരത്തിൽ അനധികൃത താമസസൗകര്യമൊരുക്കിയ മുഖ്യപ്രതി പർവേസ് എന്നയാളെയും കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. ഇയാൾക്ക് പാക് ചാര ഏജൻസികളുമായി ബന്ധമുള്ളതായാണ് പോലീസിന്റെ നിഗമനം. പാക് പൗരന്മാർക്ക് ബെംഗളൂരുവിൽ താമസസൗകര്യം ഒരുക്കിയതും, വ്യാജ പാസ്പോർട്ട്, ആധാർ കാർഡ്, മറ്റ്‌ തിരിച്ചറിയൽ കാർഡുകൾ എന്നിവ ഏർപ്പാടാക്കിയതും പർവേസ് തന്നെയാണെന്ന് പോലീസ് പറഞ്ഞു.

പാക് മതനേതാവ് യൂനുസ് അൽഗോഹറിൻ്റെ പ്രഭാഷണങ്ങൾ പ്രചരിപ്പിക്കാനാണ് ഇവർ നഗരത്തിലെത്തിയത്. നേരത്തെ അറസ്റ്റിലായവരെല്ലാം ഇയാളുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. യൂനുസ് അൽഗോഹറിൻ്റെ പ്രഭാഷണങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന മെഹ്ദി ഫൗണ്ടേഷൻ്റെ തലവനാണ് പർവേസ്.

കൂടുതൽ പേർ റാക്കറ്റിൽ ഉൾപ്പെട്ടതായാണ് സംശയമെന്ന് സിറ്റി പോലീസ് പറഞ്ഞു. അറസ്റ്റിലായവർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചെന്നൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ പോലീസിനും വിവരം കൈമാറിയിട്ടുണ്ട്. മെഹ്ദി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട മുഴുവനാളുകളെയും കസ്റ്റഡിയിലെടുക്കും.

TAGS: BENGALURU | ARREST
SUMMARY: 10 more Pakistani nationals living illegally in Bengaluru arrested

Savre Digital

Recent Posts

മലപ്പുറത്ത് ദേശീയപാതയില്‍ വാഹനാപകടം; ഒരു മരണം

മലപ്പുറം: കോട്ടക്കലില്‍ ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ മരിച്ചു.…

2 minutes ago

ഭാര്യയുമായി അവിഹിത ബന്ധം; ബെംഗളൂരുവില്‍ യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി

ബെംഗളൂരു: ഭാര്യയുമായിഅവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി. പടിഞ്ഞാറൻ ബെംഗളൂരുവിലെ  മച്ചോഹള്ളി ഡിഗ്രൂപ്പ് ലേഔട്ട്…

21 minutes ago

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും

കൊച്ചി: കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ പ്രതി റമീസിന്‍റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. ചോദ്യം ചെയ്ത ശേഷം അറസ്റ്റ്…

50 minutes ago

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ ഇന്ന്  യെല്ലോ…

1 hour ago

വോട്ടര്‍ പട്ടിക ക്രമക്കേട്; ആരോപണങ്ങള്‍ക്കിടെ സുരേഷ് ഗോപി ഇന്ന് തൃശൂരിലെത്തും, പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും

തൃശ്ശൂര്‍: വോട്ടര്‍പ്പട്ടിക ക്രമക്കേട് വിവാദങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തും. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ കേന്ദ്രമന്ത്രി തൃശൂരിലേക്ക് തിരിച്ചു.…

1 hour ago

തുമകൂരുവില്‍ മനുഷ്യ ശരീരം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപ്പെടുത്തിയത് ഭാര്യാമാതാവിനെ, ദന്തഡോക്ടർ അറസ്റ്റിൽ

ബെംഗളൂരു: തുമകൂരു ജില്ലയിലെ കൊറഡഗരെയിൽ മനുഷ്യ ശരീരം വെട്ടിനുറുക്കി പ്ലാസ്ടിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട ആളെ…

1 hour ago