Tuesday, April 28, 2026
32.8 C
Bengaluru

ബെംഗളൂരുവിൽ അനധികൃത താമസം; പത്ത് പാക് പൗരന്മാർ കൂടി പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ചിരുന്ന പത്ത് പാകിസ്താൻ സ്വദേശികൾ കൂടി പിടിയിൽ. സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നും പീനിയിലെ ആന്ദ്രഹള്ളി മെയിൻ റോഡിൽ നിന്നുമാണ് ഇവർ അറസ്റ്റിലായത്. ഇതോടെ നഗരത്തിൽ നിന്നും അനധികൃത താമസത്തിനു പിടിയിലാകുന്ന പാക് പൗരൻമാരുടെ എണ്ണം 19 ആയി.

വ്യാജ മേൽവിലാസത്തിലാണ് മുഴുവനാളുകളും നഗരത്തിൽ താമസിച്ചിരുന്നത്. കഴിഞ്ഞയാഴ്ച ജിഗനിയിൽ നിന്ന് ദമ്പതികളും മാതാപിതാക്കളും ഉൾപ്പെടെ നാല് പാക് പൗരന്മാർ പിടിയിലായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നാല് പേർ കൂടി അറസ്റ്റിലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പത്ത് പേർ കൂടി പിടിയിലാകുന്നത്.

ഇതിനിടെ പാക് പൗരൻമാർക്ക് നഗരത്തിൽ അനധികൃത താമസസൗകര്യമൊരുക്കിയ മുഖ്യപ്രതി പർവേസ് എന്നയാളെയും കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. ഇയാൾക്ക് പാക് ചാര ഏജൻസികളുമായി ബന്ധമുള്ളതായാണ് പോലീസിന്റെ നിഗമനം. പാക് പൗരന്മാർക്ക് ബെംഗളൂരുവിൽ താമസസൗകര്യം ഒരുക്കിയതും, വ്യാജ പാസ്പോർട്ട്, ആധാർ കാർഡ്, മറ്റ്‌ തിരിച്ചറിയൽ കാർഡുകൾ എന്നിവ ഏർപ്പാടാക്കിയതും പർവേസ് തന്നെയാണെന്ന് പോലീസ് പറഞ്ഞു.

പാക് മതനേതാവ് യൂനുസ് അൽഗോഹറിൻ്റെ പ്രഭാഷണങ്ങൾ പ്രചരിപ്പിക്കാനാണ് ഇവർ നഗരത്തിലെത്തിയത്. നേരത്തെ അറസ്റ്റിലായവരെല്ലാം ഇയാളുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. യൂനുസ് അൽഗോഹറിൻ്റെ പ്രഭാഷണങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന മെഹ്ദി ഫൗണ്ടേഷൻ്റെ തലവനാണ് പർവേസ്.

കൂടുതൽ പേർ റാക്കറ്റിൽ ഉൾപ്പെട്ടതായാണ് സംശയമെന്ന് സിറ്റി പോലീസ് പറഞ്ഞു. അറസ്റ്റിലായവർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചെന്നൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ പോലീസിനും വിവരം കൈമാറിയിട്ടുണ്ട്. മെഹ്ദി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട മുഴുവനാളുകളെയും കസ്റ്റഡിയിലെടുക്കും.

TAGS: BENGALURU | ARREST
SUMMARY: 10 more Pakistani nationals living illegally in Bengaluru arrested

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പരീക്ഷയെഴുതാനായില്ല: തിരുവനന്തപുരത്ത് 21കാരൻ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

തിരുവനന്തപുരം: ട്രെയിനിന് മുന്നില്‍ ചാടി 21കാരൻ ജീവനൊടുക്കി. തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം....

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഭക്തരുടെ സ്വര്‍ണം കാണാനില്ല

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയ മൂന്ന് ഭക്തരുടെ സ്വർണാഭരണങ്ങള്‍ മോഷണം പോയതായി...

വയനാട് ടൗണ്‍ഷിപ്പ്: ഏഴ് കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറി

വയനാട്: വയനാട് ദുരന്തബാധിതർക്ക് സർക്കാർ നല്‍കുന്ന ടൗണ്‍ഷിപ്പിലെ ഏഴ് കുടുംബങ്ങള്‍ക്ക് താക്കോല്‍...

തെന്മലയില്‍ വനത്തിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി

കൊല്ലം: തെൻമലയില്‍ വനത്തിനുള്ളില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള അസ്ഥികൂടാവശിഷ്ടങ്ങള്‍ കണ്ടെത്തി....

ഹര്‍ത്താലിനെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ദളിത് സംഘടനകള്‍ ഇന്ന് നടത്തുന്ന ഹര്‍ത്താലിനെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി....

Topics

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടം; രണ്ടു മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു: രാംനഗര ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി...

മെയ് ദിന അവധി; കേരളത്തിലേക്കടക്കം കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു: മേയ് ദിന അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കടക്കം കൂടുതല്‍...

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് ഉടൻ -റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു: ബെംഗളൂരു മംഗളൂരു വന്ദേഭാരത് സര്‍വീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ...

ബെംഗളൂരുവിന് ആവേശമായി ടി.സി.എസ്. മാരത്തൺ; പങ്കെടുത്തത് 36,000 ത്തിലേറെ പേര്‍ 

ബെംഗളൂരു: നഗര വീഥികളില്‍ ഓട്ടത്തിന്റെ ആവേശ കാഴ്ച്ച സമ്മാനിച്ച 18–ാമത് ടിസിഎസ്...

ബെം​ഗളൂരുവിൽ മലയാളി വിദ്യാർഥികളെ ആക്രമിച്ച് കവർച്ച; ആറ് പേർ പിടിയിലായി

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികളെ താമസ സ്ഥലത്തുവെച്ച് ആക്രമിച്ച്...

ബെംഗളൂരുവിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയില്‍ കുമ്പളകോടിന് സമീപം സർവീസ്...

Related News

Popular Categories

You cannot copy content of this page