ബെംഗളൂരു: ബെംഗളൂരുവിൽ ഇതുവരെ 2.86 ലക്ഷം എയറേറ്ററുകൾ സ്ഥാപിച്ചതായി ബിഡബ്ല്യൂഎസ്എസ്ബി ചെയർമാൻ രാം മനോഹര പ്രസാദ് പറഞ്ഞു. നഗരത്തിൽ എയറേറ്ററുകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കിയ ശേഷം കൂടുതലാളുകൾ ഇതിനായി ബിഡബ്ല്യൂഎസ്എസ്ബിയെ സമീപിച്ചിട്ടുണ്ടെന്ന് ബോർഡ് ചെയർമാൻ അറിയിച്ചു. ആകെ 2,86,114 എയറേറ്ററുകളാണ് നഗരത്തിൽ ഇതുവരെ സ്ഥാപിച്ചിട്ടുള്ളത്.
ബെംഗളൂരു ഈസ്റ്റ് സോണിൽ 20 അധിക കുഴൽക്കിണറുകൾ കുഴിക്കുന്നതിനും ബോർഡ് അനുമതി നൽകി. ഓരോ മാസവും 10 ലക്ഷം ലിറ്ററിലധികം വെള്ളം ഉപയോഗിക്കുന്ന 714 ബൾക്ക് ഉപഭോക്താക്കളെ ബോർഡ് സർവേ നടത്തി കണ്ടെത്തി. ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതിൽ 481 ഉപഭോക്താക്കൾ ഇതിനകം എയറേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിച്ചു. എല്ലാ കണക്ഷനുകളും കൃത്യമായ പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മനോഹർ അറിയിച്ചു.
അതേസമയം, പ്രതിമാസം 10 ലക്ഷം ലിറ്റർ വെള്ളം ഉപയോഗിക്കുന്ന മൊത്തം 127 ഉപയോക്താക്കൾ ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യാൻ ബോർഡിനെ സമീപിച്ചു. നിലവിൽ ബോർഡ് പ്രതിദിനം 1,200 ശുദ്ധീകരിച്ച ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യുന്നുണ്ട്.
ജനങ്ങൾക്കിടയിൽ ശുദ്ധീകരിച്ച വെള്ളത്തിൻ്റെ ഉപയോഗത്തെക്കുറിച്ച് വ്യത്യസ്ത കാമ്പെയ്‌നുകൾ വഴി അവബോധം സൃഷ്ടിക്കുന്നതിന് ബോർഡ് പ്രവർത്തിക്കും. പ്രവർത്തനരഹിതമായ കുഴൽക്കിണറുകളെ കുറിച്ച് ലഭിച്ച നിരവധി പരാതികളും പരിഹരിച്ച് അടിയന്തരമായി പുനസ്ഥാപിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. അടുത്തയാഴ്ച ഇക്കാര്യത്തിൽ അവലോകനം നടത്തുമെന്നും പദ്ധതികൾ വേണ്ടത്ര നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും മനോഹർ പറഞ്ഞു.
The post ബെംഗളൂരുവിൽ ഇതുവരെ സ്ഥാപിച്ചത് 2.86 ലക്ഷം എയറേറ്ററുകൾ appeared first on News Bengaluru.
Powered by WPeMatico
ചെന്നൈ: തമിഴ് നടൻ അഭിനയ് കിങ്ങർ (44) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.…
മോസ്‌കോ: റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലെ അച്ചി-സു ഗ്രാമത്തിന് സമീപം ഒരു വ്യോമയാന കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരുമായി പോയ റഷ്യന്‍ ഹെലികോപ്റ്റര്‍…
ബെംഗളൂരു: കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷിക ദിനാഘോഷം നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടന്നു. മുൻ കേരള ചീഫ്…
ബെംഗളൂരു: ബീദരഹള്ളി കേരള സമാജത്തിൽ മലയാളം- കന്നഡ പഠന ക്ലാസുകൾക്ക് തുടക്കമായി. സമാജം പ്രസിഡന്റ് പിവി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി ഡിസംബര്‍ 9, 11 തിയ്യതികളില്‍. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് പ്രഖ്യാപനം നടത്തിയത്.…
ബെംഗളൂരു: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി മധ്യവയസ്ക ബെംഗളൂരിൽ അന്തരിച്ചു. തൃശ്ശൂർ ചാഴൂർ സ്വദേശിനി ഹസീന (58) ആണ് മരിച്ചത്. ആർടി…