ബെംഗളൂരു: ബെംഗളൂരുവിൽ ഓരോ മണിക്കൂറിലും 5,687 ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുന്നതായി റിപ്പോർട്ട്. സിറ്റി ട്രാഫിക് പോലീസ് ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. എഐ കാമറകൾ വഴിയാണ് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഈ വർഷം മെയ് മുതൽ സെപ്റ്റംബർവരെയാണ് ഓരോ മണിക്കൂറിലും 5,687 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത്.
മേയ് ഒന്നുമുതൽ 80 ലക്ഷത്തിലേറെ ഗതാഗത നിയമലംഘനങ്ങളാണ് എഐ കാമറകൾ കണ്ടെത്തിയത്. ഓരോ ജംഗ്ഷനിലും 780 ലംഘനംവീതം നടന്നെന്നും ട്രാഫിക് ഡി.സി.പി. കുൽദീപ് കുമാർ ജെയിൻ പറഞ്ഞു. തെറ്റായദിശയിൽ വാഹനമോടിച്ചുള്ള ലംഘനമാണ് ഏറ്റവും കൂടുതൽ. റെഡ് സിഗ്നൽ തെറ്റിച്ചതും സ്റ്റോപ്പ് ലൈൻ തെറ്റിച്ചതും ഹെൽമറ്റില്ലാതെയും സീറ്റ് ബെൽറ്റിടാതെയും യാത്രചെയ്തതും നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നുണ്ട്.
ബസവനഗുഡി, ഹലസൂരു, ആഡുഗോടി, ജയനഗർ, മൈക്കോ ലേഔട്ട്, ആർ.ടി. നഗർ, വി.വി. പുരം, സദാശിവനഗർ, മല്ലേശ്വരം, ബനശങ്കരി എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് ഏറ്റവുംകൂടുതൽ ലംഘനങ്ങൾ നടന്നത്. ട്രാഫിക് നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്തതായി കുൽദീപ് കുമാർ ജെയിൻ പറഞ്ഞു.
TAGS: BENGALURU | TRAFFIC VIOLATION
SUMMARY: Bengaluru records 5k traffic violations per hour
പാലക്കാട്: കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ലെന്ന് കൊലവിളിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. വിചാരണയ്ക്കായി പാലക്കാട് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു…
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസർ (ORTHOPEDICS) തസ്തികയില്‍ ഓപ്പണ്‍ (PY / NPY), ഇ.റ്റി.ബി പിവൈ…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിന് തിരിച്ചടി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി…
എറണാകുളം: എറണാകുളം തൃക്കാക്കരയില്‍ സ്കൂളില്‍ എത്താൻ വൈകിയതിന് അഞ്ചാം ക്ലാസുകാരനെ ഒറ്റയ്ക്ക് മുറിയില്‍ ഇരുത്തിയെന്ന് പരാതി. വൈകി വന്നതിനാല്‍ വെയിലത്ത്…
ന്യൂഡൽഹി: പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ തടഞ്ഞതിനെതിരെയുള്ള ദേശീയപാത അതോറിറ്റിയുടെ ഹർജിയില്‍ സുപ്രിം കോടതിയുടെ വിമർശനം. ടോള്‍ നല്‍കിയിട്ടും ദേശീയപാത…
ന്യൂഡൽഹി: രേണുകസ്വാമി വധക്കേസില്‍ കന്നഡ നടൻ ദര്‍ശൻ തുഗുദീപയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ…