ബെംഗളൂരു: സിൽക്ക്ബോർഡ് ഡബിൾ ഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്ഡയിലേക്കുള്ള റാംപ് ബുധനാഴ്ച മുതല്‍ വാഹനഗതാഗതത്തിനായി തുറന്നു കൊടുത്തു. എച്ച്.എസ്.ആർ.ലേ ഔട്ടിനെ ജയനഗർ റാഗിഗുഡ്ഡയുമായി ബന്ധിപ്പിക്കുന്ന മേൽപ്പാലം പൂർണമായും തുറന്നുകൊടുക്കുന്നതായി സൗത്ത് ഈസ്റ്റ് ട്രാഫിക് പോലീസ് അറിയിച്ചു. 5 റാംപുകളുള്ള പാലത്തിന്റെ രണ്ടാമത്തെ റാംപാണു തുറന്നു കൊടുത്തത്. എച്ച്എസ്ആർ ഫിഫ്ത്ത് മെയിൻ മുതൽ റാഗിഗുഡ്ഡ മെട്രോ സ്റ്റേഷൻ വരെ നീളുന്ന റാംപ് തുറന്നതോടെ സിൽക്ക് ബോർഡ് ജംക്‌ഷനിലെ ഗതാഗതക്കുരുക്കിൽപെടാതെ സഞ്ചരിക്കാനാകും. 2024 ജൂലായില്‍ റാഗിഗുഡ്ഡയിൽ നിന്നു സിൽക്ക്ബോർഡ് ഭാഗത്തേക്കുള്ള റാംപ് ഗതാഗതത്തിനു തുറന്നു നൽകിയിരുന്നു.
റാഗിഗുദ്ദയെ സെൻട്രൽ സിൽക്ക് ബോർഡുമായി ബന്ധിപ്പിക്കുന്ന 5.12 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപാലത്തിന് 5 റാംപുകളാണ് നിർമിക്കുന്നത്. ഇതിൽ 3 റാംപു കളുടെ നിർമാണം പുരോഗമിക്കുകയാണ്. ബിടിഎം ലേഔട്ട്-സിൽക്ക്ബോർഡ്, ഔട്ടർ റിങ് റോഡ്-സിൽക്ക്ബോർഡ്, എച്ച്എസ്ആർ ലേഔട്ട്-ബിടി എം ലേഔട്ട് എന്നീ റാംപുകളുടെ നിർമാണം ഡിസംബറിനുള്ളിൽ പൂർത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്.
449 കോടി രൂപ ചെലവിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡാണ് മേൽപ്പാലം നിർമിക്കുന്നത്. മേൽപ്പാലത്തിന്റെ മുകളിലുടെ ആർവി റോഡ്-ബൊ മ്മസന്ദ്ര മെട്രോയും താഴത്തെ പാലത്തിലൂടെ വാഹനങ്ങളും കടന്നുപോകും. നഗരത്തില്‍ ഏറ്റവും ഗതാഗതക്കുരുക്കനുഭവപ്പെടുന്ന ജങ്ഷനുകളിലൊന്നായ സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷനിലെ തിരക്ക് മേല്‍പ്പാലം പൂര്‍ണ്ണ ഗതാഗത സജ്ജമാകുന്നതോടെ ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
SUMMARY: Traffic congestion eases; Ramp to Ragigudda on Silkboard Double Decker Flyover opens
തൃശൂർ: പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിര്‍മ്മാണശാല ഉടമയ്ക്കെതിരെ കേസ്. അനുവദനീയമായതിനാല്‍ കൂടുതല്‍ പടക്കങ്ങളും വെടിമരുന്നും സൂക്ഷിച്ചതായി ചിറ്റൂര്‍ തഹസില്‍ദാര്‍ ഡിവൈഎസ്പിക്ക് നല്‍കിയ…
ഹൊസൂര്‍: തമിഴ്‌നാട്ടില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ബെംഗളൂരുവില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ട്…
മിർസാപുർ: ഉത്തർപ്രദേശിലെ മിർസാപുരില്‍ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. ഇതിൽ നാലുപേർ കുട്ടികളാണ്. നിയന്ത്രണം വിട്ട ട്രക്ക്…
ബെംഗളൂരു: കർണാടക എസ്എസ്എൽസി പരീക്ഷാ ഫലം ഉച്ചയ്ക്ക് 12 മണിക്ക് ബെംഗളൂരുവിൽ പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കും ഉച്ചയ്ക്ക് 12നു ശേഷം വെബ്സൈറ്റിലും…
ബെംഗളൂരു: ബെംഗളൂരുവില്‍ കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവത്തിൽ കാമുകി അറസ്റ്റിൽ. തുമക്കൂരു ജില്ലയിലെ ചിക്ക നായകനഹള്ളി…
ബെംഗളൂരു: കേരളസമാജം കർണാടക സംഘടിപ്പിക്കുന്ന ബാഡ്‌മിന്റൺ ടൂർണമെന്റ് മേയ് 31-ന് യെലഹങ്ക കടികനഹള്ളിക്ക് സ്പാർക്-7 സ്പോർട്സ് അരീന ഇൻഡോർ കോർട്ടിൽ…