ബെംഗളൂരു: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ തമിഴ്നാട്ടിലെ 106 കിലോമീറ്റർ ഭാഗം ഈ വർഷം പൊതുജനങ്ങൾക്കായി തുറക്കും. ഡിസംബറോടെ പാതയിലെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകുമെന്ന് ദേശീയ പാത വികസന അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. ബെംഗളൂരുവിന് സമീപത്തെ ഹൊസക്കോട്ടെയിൽ നിന്ന് ആന്ധ്രാ പ്രദേശിലെ ചിറ്റൂർ വഴി തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂർ വരെ നീളുന്ന 258 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരിപാതയാണ് ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ.
പാതയുടെ ചില ഭാഗങ്ങൾ കഴിഞ്ഞ ഡിസംബറിൽ സംസ്ഥാന സർക്കാർ ഗതാഗതത്തിനായി തുറന്നുകൊടുത്തെങ്കിലും തമിഴ്നാട്ടിലെ പ്രവൃത്തികൾ വൈകുകയായിരുന്നു. നിർമാണ പ്രവൃത്തികൾ ഓഗസ്റ്റിൽ പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരുന്നുവെങ്കിലും മഴ ഉൾപ്പെടെയുള്ള നിരവധി കാരണത്താൽ നിർമാണം വൈകുകയായിരുന്നു. ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ നിർമാണം പൂർത്തിയാകുന്നതോടെ ബെംഗളൂരുവിനും ചെന്നൈയ്ക്കുമിടയിലുള്ള യാത്രാ സമയം ആറ് മണിക്കൂറിൽ നിന്ന് മൂന്ന് മണിക്കൂറായി കുറയും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് എക്സ്പ്രസ് വേ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കർണാടകയിലെ പദ്ധതിയുടെ പ്രവൃത്തികൾ അതിവേഗത്തിലാണ് പൂർത്തിയായത്. പൂർത്തിയായ 71 കിലോമീറ്റർ പാത അടുത്തിടെ തുറന്നുനൽകിയിരുന്നു. എന്നാൽ ആന്ധ്രാ പ്രദേശിലും തമിഴ്‌നാട്ടിലും നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ വൈകുകയാണ്. നിശ്ചിത സമയത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനായി മൂന്ന് സംസ്ഥാനങ്ങളിലായി 10 പാക്കേജുകളിലായാണ് പ്രവൃത്തികൾ നടക്കുന്നത്.
TAGS: BENGALURU CHENNAI EXPRESSWAY
SUMMARY: Portion in TN of blr – chennai expressway to be opened this year
കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തു കേസില്‍ താരങ്ങളെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്ടേറ്റ്. നടന്‍ അമിത് ചക്കാലക്കലിന് നോട്ടീസയച്ചു. താരങ്ങളുടെ വീടുകളിലെ…
കൊച്ചി: കൊച്ചിക്ക് ആഗോളതലത്തില്‍ ശ്രദ്ധേയമായ അംഗീകാരം. പ്രമുഖ ഓണ്‍ലൈൻ ട്രാവല്‍ ഏജൻസിയായ ബുക്കിങ്. കോം 2026-ല്‍ നിർബന്ധമായും കണ്ടിരിക്കേണ്ട 10…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ തുടർ നടപടികള്‍ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. ഈ വിഷയം മുഖ്യമന്ത്രി പിണറായി…
തിരുവനന്തപുരം: ശബരിമല തീർഥാടക തിരക്ക് കണക്കിലെടുത്ത് 32 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചാണ്…
തൊടുപുഴ: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. രണ്ടാമത്തെ ഷട്ടര്‍ 20 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ഒരു…
കുവൈത്ത്: കുവൈത്ത് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ (റിഗ് പ്രദേശത്ത്) ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.…