ബെംഗളൂരു: ബെംഗളൂരു – മംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ. ട്രെയിൻ നമ്പർ 06547 കെഎസ്ആർ ബെംഗളൂരു-മംഗളൂരു ജംഗ്ഷൻ എക്സ്പ്രസ് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് രാത്രി 11 മണിക്ക് പുറപ്പെടും. ബെംഗളൂരു കൻ്റോൺമെൻ്റ്, സർ എം. വിശ്വേശ്വരയ്യ ടെർമിനൽ-ബെംഗളൂരു, ചിക്കബാനാവര, നെലമംഗല വഴി പിറ്റേന്ന് രാവിലെ 11.40 ന് മംഗളൂരു ജംഗ്ഷനിലെത്തും.
ട്രെയിൻ നമ്പർ 06549 യശ്വന്ത്പുർ-മംഗളൂരു ജംഗ്ഷൻ എക്സ്പ്രസ് യശ്വന്ത്പുരിൽ നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 1.40ന് പുറപ്പെട്ട പിറ്റേന്ന് പുലർച്ചെ 12.30 ന് മംഗളൂരുവിലെത്തും. ട്രെയിൻ നമ്പർ 06548 മംഗളൂരു ജംഗ്ഷൻ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് മംഗളൂരു ജംഗ്ഷനിൽ നിന്ന് ഉച്ചയ്ക്ക് 1.40 ന് പുറപ്പെട്ട് രാത്രി 11.15 ന് ബെംഗളൂരുവിൽ എത്തിച്ചേരും. ട്രെയിൻ നമ്പർ 06550 മംഗളൂരു ജംഗ്ഷൻ-യശ്വന്ത്പുർ എക്സ്പ്രസ് സ്പെഷൽ മംഗളൂരു ജംഗ്ഷനിൽ നിന്ന് ഉച്ചയ്ക്ക് 1.40ന് പുറപ്പെട്ട് പിറ്റേന്ന് 11.15ന് യശ്വന്ത്പൂരിലെത്തും.
ആറ് ജനറൽ സെക്കൻഡ് ക്ലാസ്, ആറ് സെക്കൻഡ് സ്ലീപ്പർ ക്ലാസ്, രണ്ട് 3 ടയർ എസി, രണ്ട് 2 ടയർ എസി, രണ്ട് ലഗേജ് കം ബ്രേക്ക് വാൻ കോച്ചുകൾ എന്നിവയുണ്ടാകും. ചിക്കബാനാവര, നെലമംഗല, ചന്നപട്ടണ, ഹാസൻ, സക്ലേഷ്പൂർ, സുബ്രഹ്മണ്യ റോഡ്, കബക പുത്തൂർ, ബണ്ട്വാൾ എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്.
TAGS: KARNATAKA | TRAIN
SUMMARY: SWR to run special trains between Mangaluru and Bengaluru
കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…