Categories: NATIONALTOP NEWS

ബോംബുണ്ടെന്ന് തമാശ പറഞ്ഞു; യാത്രക്കാരായ യുവതികളെ വിമാനത്തിൽ നിന്ന് പുറത്താക്കി

ബോംബ് ഉണ്ടെന്ന് തമാശ പറഞ്ഞതിന് യാത്രക്കാരായ യുവതികളെ വിമാനത്തിൽ നിന്നും പുറത്താക്കി. ഡൽഹിയിൽ നിന്ന് മുംബൈലേക്ക് സർവീസ് നടത്തിയ വിസ്താര എയർലൈൻസിന്റെ വിമാനത്തിലാണ് സംഭവം.

വിമാനം പുറപ്പെടുന്നതിന് മുമ്പ് ക്യാബിൻ ബാഗുകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർ എത്തിയിരുന്നു. വിമാനത്തിൽ ബോംബ് ഉള്ളതുകൊണ്ടാണോ, വീണ്ടും പരിശോധിക്കുന്നതെന്ന് യാത്രക്കാരിൽ ഒരു സ്ത്രീ തമാശയായി ചോദിച്ചു. എന്നാൽ, വിഷയത്തിൽ തമാശ പറയരുതെന്ന് ഉദ്യോ​ഗസ്ഥൻ യാത്രക്കാരിയോട് ആവശ്യപ്പെട്ടെങ്കിലും ഇവർ തമാശ പറയുന്നത് തുടർന്നു. കൂടാതെ, സഹയാത്രികയോട് ഇതേ വിഷയം ആവർത്തിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ്, യാത്രക്കാർക്കെതിരെ നിയമനടപടി സ്വീകരിച്ചത്.

ഇവരെ സുരക്ഷാ ഏജൻസിക്ക് കൈമാറുകയും ചെയ്തു. വിമാനത്തിൽ ബോംബിനെകുറിച്ചുള്ള ഇത്തരം സംഭാഷണങ്ങൾ അനുവദനീയമല്ലെന്നും എയർലൈൻ അറിയിച്ചു.

The post ബോംബുണ്ടെന്ന് തമാശ പറഞ്ഞു; യാത്രക്കാരായ യുവതികളെ വിമാനത്തിൽ നിന്ന് പുറത്താക്കി appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

മാസപ്പിറവി കണ്ടു: നബിദിനം സെപ്‌തംബർ അഞ്ചിന്‌

കോഴിക്കോട്: റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ (തിങ്കൾ) റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം (റബീഉൽ അവ്വൽ…

3 hours ago

കണ്ണൂരിൽ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു

കണ്ണൂര്‍: കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. കണ്ണൂർ തോട്ടടയിലാണ് സംഭവം. എടക്കാട് ഏരിയ സെക്രട്ടറി കെ എം വൈഷ്ണവിനാണ് കുത്തേറ്റത്.…

3 hours ago

ബുക്കർ ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ വിദ്വേഷ പോസ്റ്റ്: രണ്ടു പേർക്കെതിരെ കേസ്

ബെംഗളൂരു: ബുക്കർ പുരസ്കാര ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ…

3 hours ago

ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ…

4 hours ago

ജയമഹൽ കരയോഗം കുടുംബസംഗമം

ബെംഗളൂരു: കെഎന്‍എസ്എസ് ജയമഹല്‍ കരയോഗത്തിന്റെ 36മത് കുടുംബസംഗമം ജയമഹോത്സവം യെലഹങ്ക ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ നടന്നു. രാവിലെ…

5 hours ago

സർഗ്ഗധാര ഭാരവാഹികൾ

ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട്‌ ഇന്ദിരബാലൻ, വൈസ് പ്രസിഡണ്ട്‌ കൃഷ്ണപ്രസാദ്, സെക്രട്ടറി…

5 hours ago