Categories: HEALTHSPORTSTOP NEWS

ബോർഡർ ഗവാസ്‌കർ ട്രോഫി; ഇന്ത്യക്ക് തകർപ്പൻ ജയം

പെർത്ത്: ബോർഡർ ഗവാസ്കർ മത്സരത്തിൽ ഓസ്ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റിൽ 295 റൺസിന്റെ പടുകൂറ്റൻ ജയം നേടി ടീം ഇന്ത്യ‌‌. പെർത്തിൽ നടന്ന കളിയിൽ ഇന്ത്യ ഉയർത്തിയ 534 റൺസ് വിജയലക്ഷ്യം പി‌ന്തുടർന്ന ഓസ്ട്രേലിയ രണ്ടാമിന്നിങ്സിൽ 238 റൺസിൽ പുറത്തായി. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ക്യാപ്റ്റൻ ബുംറയും, സിറാജും ചേർന്നാണ് രണ്ടാം ഇന്നിങ്സിൽ ഓസീസിനെ തകർത്തത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ ലീഡെടുത്തു. ഡിസംബർ ആറ് മുതൽ അഡലെയ്ഡ് ഓവലിൽ പരമ്പരയിലെ രണ്ടാം മത്സരം നടക്കും.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ബാറ്റിങ് തകർച്ച നേരിട്ട ടീം 150 റൺസിന് ഒന്നാമിന്നിങ്സിൽ ഓളൗട്ടായി. 41 റൺസെടുത്ത അരങ്ങേറ്റ താരം നിതീഷ് റെഡ്ഡിയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. എന്നാൽ ഇന്ത്യൻ ബോളർമാരും അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ ഓസ്ട്രേലിയ നാണം കെട്ടു. വെറും 104 റൺസിനാണ് ആദ്യ ഇന്നിങ്സിൽ ഓളൗട്ടായത്.

ക്യാപ്റ്റൻ ജസ്പ്രിത് ബുംറയായിരുന്നു ഇന്ത്യൻ ബോളിങ്ങിലെ ഹീറോ. 30 റൺസിന് അഞ്ച് വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ഹർഷിത് റാണ മൂന്ന്‌ വിക്കറ്റുകളും, മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും നേടി‌.

TAGS: SPORTS | CRICKET
SUMMARY: Team India beat Australia by heavy runs in Perth Test

Savre Digital

Recent Posts

മധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച്‌ മലയാളി വൈദികനെ അറസ്റ്റ് ചെയ്തു

ജാബു: മധ്യപ്രദേശിലെ ജാബുവില്‍ മതപരിവർത്തനം ആരോപിച്ച്‌ മലയാളി വൈദികനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ഫാദർ ഗോഡ്‍വിനാണ് അറസ്റ്റിലായത്.…

37 minutes ago

നെടുമ്പാശ്ശേരിയില്‍ വൻ ലഹരിവേട്ട; ആറരക്കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് സംഘം നടത്തിയ പരിശോധനയില്‍ കോടികളുടെ കഞ്ചാവ് പിടികൂടി. വയനാട് സ്വദേശിയായ അബ്ദുല്‍ സമദ് എന്ന…

1 hour ago

പ്രവാസി കേരളീയരുടെ നോർക്ക സ്കോളർഷിപ്പ്; 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.…

1 hour ago

ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയില്‍ വയോധികന്‍റെ മൃതദേഹം

കണ്ണൂർ: കണ്ണൂരില്‍ വയോധികന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നടുവില്‍ സ്വദേശിയായ കെ.വി. ഗോപിനാഥന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ…

2 hours ago

ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇക്ക് നേരെ ആക്രമണം

കൊച്ചി: ടിക്കറ്റ് പരിശോധനയ്ക്കിടെ ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം. സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എ സനൂപ് ആണ് ആക്രമണത്തിനിരയായത്. പാലക്കാട് കാഞ്ഞിരപ്പുഴ…

3 hours ago

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ പവന് 120 രൂപ വർധിച്ചിരുന്നു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്.…

3 hours ago