മുംബൈ: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് നടി ജാൻവി കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ച് ദിവസമായി തളര്‍ച്ച അനുഭവപ്പെട്ട നടിയെ ജൂലൈ 18 നാണ് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിതാവ് ബോണി കപൂറാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു ദിവസത്തിനകം ആരോഗ്യം പൂർവസ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബോണി കപൂര്‍ പറഞ്ഞു. മുംബൈയിലെ എച്ച്.എന്‍ റിലയൻസ് ആശുപത്രിയിലാണ് നടി ചികിത്സയിലുള്ളത്.
ആനന്ദ് അംബാനി – രാധിക മെര്‍ച്ചന്റ് വിവാഹച്ചടങ്ങളിൽ ജാൻവി സജീവമായി പങ്കെടുത്തിരുന്നു. തുടർന്ന് ചെന്നൈയിലെ വീട്ടിലെത്തുകയും ശേഷം മുംബൈയിലെത്തുകയും ചെയ്തു. ചെന്നൈയിൽനിന്ന് എത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു.
സുധാൻഷു സാരിയയുടെ ഉലജ് ആണ് ജാൻവിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. മലയാളി നടൻ റോഷൻ മാത്യു ഈ ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
<br>
TAGS : JANHVI KAPOOR | FOOD POISON
SUMMARY : Food poisoning. Actress Jhanvi Kapoor was admitted to the hospital
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…