പഹല്‍ഗാം ആക്രമണ പശ്ചാത്തലത്തില്‍ ഇനിയും ഭീകരാക്രണത്തിന് സാധ്യതയുള്ളതിനാല്‍ ജമ്മുകശ്മീരില്‍ 48 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ആകെ മൊത്തം 87 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. ഇന്‍ലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.
ഗുല്‍മാര്‍ഗ്, സോനമാര്‍ഗ്, ദാല്‍ തടാകം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ജമ്മു കശ്മീര്‍ പോലീസിന്റെ സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പായ ആന്റി ഫിദായിന്‍ സ്‌ക്വാഡിനെ നിയമിച്ച് അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രദേശത്തെ റിസോര്‍ട്ടുകള്‍ അടച്ചുപൂട്ടി. ദൂത്പത്രി, വെരിനാഗ് പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം വിലക്കി. മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ പഹല്‍ഗാം ആക്രമണത്തില്‍ പങ്കാളികളായ ഭീകരരുടെ വീടുകള്‍ സൈന്യവും ജമ്മുകശ്മീര്‍ പോലീസും തകര്‍ത്തിരുന്നു. ഇതില്‍ പ്രതികാരമായി കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടക്കാനിടയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപോര്‍ട്ട്. അതേസമയം കശ്മീരില്‍ സൈന്യത്തിനും ഭീകരര്‍ക്കും ഇടയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. എവിടെയാണ് ഏറ്റുമുട്ടല്‍ നടക്കുന്നതെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല.
TAGS : JAMMU KASHMIR
SUMMARY : Terror attack warning; 48 tourist spots closed in Jammu and Kashmir
മുംബൈ: മയക്കുമരുന്ന് ഇടപാടുമായ ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പോലീസ് നോട്ടിസ് അയച്ചു. അധോലോക…
ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുളളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയല്‍ ശുചിത്വ മിഷൻ്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ…
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…
ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…