കൊച്ചി: നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തിയ രണ്ട് പേര്‍ പിടിയില്‍. മട്ടാഞ്ചേരി സിനഗോഗിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ കാക്കനാട് സ്വദേശി ഉണ്ണികൃഷ്ണന്‍ (48), കിഴക്കമ്പലം സ്വദേശി ജിതിന്‍ രാജേന്ദ്രന്‍ (34) എന്നിവരെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഡ്രോണ്‍ പറത്തുന്നതിന് നിരോധനമുള്ള മേഖലയാണ് മട്ടാഞ്ചേരി സിനഗോഗ്.
കൊച്ചി നഗരത്തിലെ റെഡ് സോണ്‍ മേഖലകളായ നേവല്‍ ബേസ്, ഷിപ്യാഡ്, ഐഎന്‍എസ് ദ്രോണാചാര്യ, മട്ടാഞ്ചേരി സിനഗോഗ്, കൊച്ചിന്‍ കോസ്റ്റ് ഗാര്‍ഡ്, ഹൈക്കോടതി, മറൈന്‍ ഡ്രൈവ്, ബോള്‍ഗാട്ടി, പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനല്‍, ബിപിസിഎല്‍, പെട്രോനെറ്റ്, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, അമ്പലമുകള്‍ റിഫൈനറി തുടങ്ങിയ സ്ഥലങ്ങളില്‍ ഡ്രോണ്‍ പറത്തുന്നതിന് അനുമതി ഇല്ല. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതിപത്രവും സിവില്‍ ഏവിയേഷന്റെ മാര്‍ഗനിര്‍ദേശവും അനുസരിച്ചു മാത്രമേ റെഡ് സോണില്‍ ഡ്രോണ്‍ പറത്താനാകൂ.
<BR>
TAGS : DRONE | ARRESTED
SUMMARY : A drone was flown over Mattancherry Synagogue. Two people are under arrest
ന്യൂഡൽഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ രജിസ്ട്രേർഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 മുതല്‍ ആറ്…
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി അഞ്ച് പാക് യുദ്ധജെറ്റുകളും ഒരു വ്യോമാക്രമണ മുന്നറിയിപ്പിനായുള്ള വിമാനവും തകർത്തുവെന്ന് നാവികസേനാ മേധാവി മാർഷല്‍…
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…