മണിപ്പൂർ: മണിപ്പൂരിലെ ഇംഫാൽ ഈസ്‌റ്റ് ജില്ലയിൽ നടന്ന വെടിവയ്‌പ്പിൽ മാധ്യമ പ്രവർത്തകന് പരുക്കേറ്റു. പ്രാദേശിക ടിവി ചാനലിലെ വീഡിയോ ജേർണലിസ്‌റ്റായ എൽ. കബിചന്ദ്രയ്ക്കാണ് വെടിയേറ്റത്. വെള്ളിയാഴ്‌ച രാത്രി തമ്‌നപോക്‌പി ഗ്രാമത്തിൽ നടന്ന വെടിവയ്‌പ്പ് റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇദ്ദേഹത്തിന്‍റെ കാലിന് വെടിയേൽക്കുകയായിരുന്നു.
കുക്കി ആധിപത്യമുള്ള കാങ്‌പോക്‌പി ജില്ലയ്‌ക്ക് സമീപമുള്ള തമ്‌നപോക്‌പിയിൽ കഴിഞ്ഞ ദിവസം രാത്രി അജ്ഞാതരായ തോക്കുധാരികൾ ആക്രമണം നടത്തുകയായിരുന്നു.
ദുരന്തബാധിത പ്രദേശങ്ങളിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരെ എത്തിച്ചിട്ടുണ്ടെന്നും പരുക്കേറ്റവർ ചികിത്സയിലാണെന്നും മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് പറഞ്ഞു. അക്രമത്തെ മുഖ്യമന്ത്രി അപലപിച്ചു. ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സേനയും സംസ്ഥാന പോലീസും തമ്മിലുള്ള മികച്ച ഏകോപനം ആവശ്യമാണെന്ന് ബിരേന്‍ സിങ് പറഞ്ഞു.
TAGS: NATIONAL | MANIPUR
SUMMARY: Journalist shot at manipur violence attack
മോസ്‌കോ: റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലെ അച്ചി-സു ഗ്രാമത്തിന് സമീപം ഒരു വ്യോമയാന കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരുമായി പോയ റഷ്യന്‍ ഹെലികോപ്റ്റര്‍…
ബെംഗളൂരു: കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷിക ദിനാഘോഷം നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടന്നു. മുൻ കേരള ചീഫ്…
ബെംഗളൂരു: ബീദരഹള്ളി കേരള സമാജത്തിൽ മലയാളം- കന്നഡ പഠന ക്ലാസുകൾക്ക് തുടക്കമായി. സമാജം പ്രസിഡന്റ് പിവി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി ഡിസംബര്‍ 9, 11 തിയ്യതികളില്‍. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് പ്രഖ്യാപനം നടത്തിയത്.…
ബെംഗളൂരു: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി മധ്യവയസ്ക ബെംഗളൂരിൽ അന്തരിച്ചു. തൃശ്ശൂർ ചാഴൂർ സ്വദേശിനി ഹസീന (58) ആണ് മരിച്ചത്. ആർടി…
കൊല്ലം: കൊല്ലം കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച രണ്ട് പ്രതികള്‍ പിടിയില്‍. രോഗിയുമായി പോയ…