ബെംഗളൂരു: മയക്കുമരുന്ന് കടത്ത് കേസിൽ ബെംഗളൂരു സ്വദേശിനി ഹൈദരാബാദിൽ പിടിയിൽ. സോള ദേവനഹള്ളിയിൽ താമസിക്കുന്ന ശതാബ്ദി മന്ന (24) ആണ് പിടിയിലായത്.
ബുധനാഴ്ച മിയാപുർ ബസ് സ്റ്റോപ്പിൽ വെച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ മന്നയെ പോലീസ് പിടികൂടുകയായിരുന്നു. നൈജീരിയൻ പൗരനായ വാറൻ കൊക്കറംഗോ എന്ന വിദേശ വിതരണക്കാരന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന അന്തർസംസ്ഥാന മയക്കുമരുന്ന് സിൻഡിക്കേറ്റിന്റെ ഭാഗമാണ് മന്ന.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി മന്നയെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. യുവതിക്കൊപ്പം പ്രവർത്തിക്കുന്ന മറ്റ് ഏജന്റുമാരെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മയക്കുമരുന്ന് സിൻഡിക്കേറ്റിന്റെ ഭാഗമായ പലരും ബെംഗളൂരുവിൽ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
TAGS: ARREST
SUMMARY: Bengaluru woman arrested, suspected Nigerian supplier on the run in drug peddling
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍…
തിരുവനന്തപുരം: പിഎം ശ്രീയില്‍ നിന്ന് പിന്മാറിയതില്‍ സംസ്ഥാനത്തിന് തിരിച്ചടി. കേരളത്തിന് എസ്‌എസ്കെ ഫണ്ട് തടഞ്ഞ് കേന്ദ്രം. പിഎം ശ്രീയില്‍ ഒപ്പുവെച്ചതിന്…
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ അധിക്ഷേപ…
കൊച്ചി: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം. കൊച്ചിയിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ. നിലവില്‍ രോഗി കൊച്ചിയിലെ…
പാലക്കാട്: ചിറ്റൂരില്‍ 14 വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ട സഹോദരനെ കാണാനില്ല. ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്റെ…
ബെംഗളൂരു: ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ (12677/12678) ഡിസംബർ 3 മുതൽ എക്സ‌്പ്രസാകുന്നതോടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരും. നിലവിൽ…