മലപ്പുറം: വള്ളിക്കുന്നില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥീരികരിച്ചു. വള്ളിക്കുന്ന് പഞ്ചായത്തില്‍ കൊടക്കാട് സ്വദേശിയുടെ കൂട്ട്മൂച്ചി ചേളാരി റോഡിലെ ഓഡിറ്റോറിയത്തില്‍ വിവാഹത്തില്‍ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 13നായിരുന്നു വിവാഹം നടന്നത്.
പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, കോട്ടകടവ് ആശുപത്രികളിലായാണ് മഞ്ഞപ്പിത്തം സ്ഥീരികരിച്ചവര്‍ ചികിത്സയില്‍ കഴിയുന്നത്. പഞ്ചായത്തിലുളള നിരവധിപേര്‍ക്ക് ഒരേ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്നാണ് ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്. കടുത്ത പനിയും ചര്‍ദ്ദിയും തുടര്‍ന്ന് ആളുകളെല്ലാം ചികിത്സ തേടിയിരുന്നു. രോഗികളായ കൊടക്കാട് സ്വദേശിനി വാണിയംപറമ്പത്ത് ഫെമിനാസ്, മുഹമ്മദിന്റെ മകന്‍ അജ്നാസ് (15) എന്നിവരുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഫെമിനാസിനെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും അജ്നാസിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുമായിരുന്നു ആദ്യം അഡ്മിറ്റ് ചെയ്തിരുന്നത്. മാസങ്ങള്‍ക്ക് മുന്നേ ഇതേ ഓഡിറ്റോറിയത്തില്‍ വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് സമാനമായ രീതിയില്‍ രോഗങ്ങള്‍ കണ്ടിരുന്നു.
TAGS: MALAPPURAM| YELLOW FEVER|
SUMMARY:
ന്യൂഡൽഹി: എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിന് വീണ്ടും തിരിച്ചടി. സാമ്പത്തിക ഇടപാടിലെ ക്രമക്കേടിന്റെ പേരില്‍ യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി…
കരൂർ: കരൂർ ദുരന്തത്തിന് ശേഷം വീണ്ടും പൊതുവേദിയിലെത്തി ടിവികെ അധ്യക്ഷൻ വിജയ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാഞ്ചീപുരത്തെ പൊതുവേദിയില്‍…
സാംഗ്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. ഞായറാഴ്ചയായിരുന്നു സ്മൃതിയുടെയും സംഗീതസംവിധായകന്‍ പലാശ് മുഛലിന്റെയും വിവാഹം…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു ഡി പോൾ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച പഠനോത്സവം പ്രിൻസിപ്പാൾ ഫാദർ ജോമേഷ്…
ബെംഗളൂരു: യുവാക്കൾക്കിടയിൽ വളർന്നുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് എതിരെ ബോധവൽക്കരണവുമായി വാട്സ് ആപ്പ് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി ഫാമിലി ക്ലബ്ബ് ഡ്രഗ്-…
കണ്ണൂർ: പാലത്തായി പീഡനക്കേസില്‍ കോടതി ശിക്ഷ വിധിച്ച ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പോക്സോ…