ബെംഗളൂരു: മലയാളി വിദ്യാർഥിനി ബെംഗളൂരുവിൽ കെട്ടിടത്തിൽ നിന്നും വീണുമരിച്ചു. വയനാട് മാനന്തവാടി വെള്ളമുണ്ട മലമ്പുറത്ത് ചാക്കോ – ലില്ലി ദമ്പതികളുടെ മകൾ ലിസ്ന ചാക്കോ (20) ആണ് മരിച്ചത്. ഹൊസ്കോട്ടയിലെ പേയിംഗ് ഗസ്റ്റ് കെട്ടിടത്തിൽ ഇന്നലെ വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം. പരുക്കേറ്റ ലിസ്നയെ ആദ്യം ഹൊസ്കോട്ടെ സർക്കാർ ആശുപത്രിയിലും പിന്നീട് വിക്ടോറിയ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ പരുക്ക് ഗുരുതരമായാതിനാല്‍ വൈകുന്നേരം ആറരയോടെ മരണപ്പെട്ടുകയായിരുന്നു.
മാനന്തവാടിയിലെ സ്വകാര്യ കോളേജിൽ ബി.ബി.എ അവസാന വർഷ വിദ്യാർഥിയായ ലിസ്ന ഇൻ്റേർണൽഷിപ്പിൻ്റെ ഭാഗമായാണ് ബെംഗളൂരുവിലെത്തിയത്. ലിന്റ ഏക സഹോദരിയാണ്.
മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടു പോകും. കല വെൽഫയർ അസോസിയേഷൻ പ്രവർത്തകർ പോസ്റ്റുമോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.
കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…