വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു. സുഖോയ് ജെറ്റ് വിമാനമാണ് തകർന്നുവീണത്. മുംബൈയിലെ നാസികിലാണ് അപകടം. പൈലറ്റും സഹപൈലറ്റും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഷിരസ്ഗ്വൻ ഗ്രാമത്തിന് സമീപമുള്ള പ്രദേശത്താണ് വിമാനം തകർന്നുവീണത്. വിമാനം തകർന്നതോടെ തീപിടിത്തമുണ്ടായതായും ഉദ്യോഗസ്ഥർ പറഞ്ഞു. അഗ്നിരക്ഷാ സേനയും എച്ച്‌എഎല്‍ സുരക്ഷാ ടെക്നിക്കല്‍ യൂണിറ്റുകളും ചേർന്ന് സ്ഥലത്ത് പരിശോധന നടത്തി.
വിമാനത്തിന്റെ ഭാഗങ്ങള്‍ പ്രദേശത്തെ 500 മീറ്റർ ദൂരത്തില്‍ വരെ തെറിച്ചുപോയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനം തകരാനുണ്ടായ കാരണം വ്യക്തമല്ലെന്നും പരിശോധനകള്‍ നടത്തിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
TAGS: NATIONAL, FLIGHT
KEYWORDS: Air Force Sukhoi fighter jet crashes in Maharashtra
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…
ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…