Categories: KARNATAKATOP NEWS

മാലിന്യ പ്ലാന്റിൽ യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെയുണ്ടായ അപകടം; ചികിത്സയിലായിരുന്ന മൂന്ന് പേർ കൂടി മരിച്ചു

ബെംഗളൂരു: ബിഡദി മാലിന്യ പ്ലാന്റിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് പേർ കൂടി മരിച്ചു. പ്ലാൻ്റിൽ നിന്ന് പെട്ടെന്ന് ചൂടുള്ള ചാരം പുറന്തള്ളപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്. പ്ലാന്റിലെ തൊഴിലാളികളായ അംലേഷ് (31), തരുൺ (29), ലഖൻ (28) എന്നിവരാണ് മരിച്ചത്. സന്തുൻ (31) എന്നയാൾക്ക് ഗുരുതര പരുക്കേറ്റു. പ്ലാൻ്റിലെ ബോയിലർ അസിസ്റ്റൻ്റ് ഉമേഷ് കുമാർ സിംഗ് (29) അപകടം നടന്നയുടൻ മരിച്ചിരുന്നു.

നിലവിൽ സന്തുണിന്റെ നില അതീവഗുരുതരമാണെന്നും ഇയാൾക്ക് 70 ശതമാനം പൊള്ളലേറ്റതായും ബിഡദി പോലീസ് പറഞ്ഞു. ചാരം കൊണ്ടുപോകുന്ന പൈപ്പ് അടഞ്ഞതിനെ തുടർന്നാണ് പ്ലാൻ്റിൽ അപകടമുണ്ടായത്. സുരക്ഷാ മുൻകരുതലുകൾ എടുക്കാതെയാണ് തൊഴിലാളികൾ പൈപ്പ് തുറന്നത്. ഇതോടെ ചൂടുള്ള ചാരം പൊടുന്നനെ പുറത്തേക്ക് വരികയായിരുന്നുവെന്ന് ഊർജ്ജ മന്ത്രി കെ.ജെ. ജോർജ് പറഞ്ഞു. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

പരുക്കേറ്റവർക്കും മരിച്ചയാളുടെ കുടുംബത്തിനും നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച ശേഷം പ്ലാൻ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TAGS: BENGALURU | ACCIDENT
SUMMARY: Death toll in bidadi waste plant accident rises to four

Savre Digital

Recent Posts

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം; കുടുങ്ങിയ 28 മലയാളികളെയും എയര്‍ലിഫ്‌റ്റ് ചെയ്‌തു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…

2 minutes ago

കുതിച്ചുകയറി സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…

1 hour ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…

2 hours ago

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…

2 hours ago

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

3 hours ago

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

4 hours ago