Categories: NATIONALTOP NEWS

മുംബൈ കോളജിലെ ഹിജാബ് വിലക്ക് നീക്കി സുപ്രിംകോടതി

മുംബൈ: ഹിജാബ് ധരിച്ച് കോളജിലെത്തുന്നത് വിലക്കിയ നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി. മുംബൈയിലെ ഒരു കോളജാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കോളജിന്‍റെ നടപടി നവംബര്‍ 18 വരെ സ്റ്റേ ചെയ്താണ് സുപ്രീംകോടതി ഉത്തരവിട്ടത്. ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബഞ്ചിന്റേതാണ് സുപ്രധാന വിധി.

ഹിജാബ്, ബാഡ്ജ്, തൊപ്പി എന്നിവ കോളജിനുള്ളില്‍ ധരിക്കുന്നത് വിലക്കുന്നതായിരുന്നു സര്‍ക്കുലര്‍. പെണ്‍കുട്ടികള്‍ പൊട്ടുകുത്തിയെത്തിയാല്‍ നിങ്ങള്‍ വിലക്കുമോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. എന്തു ധരിക്കണമെന്ന ഇഷ്ടം വിദ്യാർഥികളുടേതാണ് എന്നും അതടിച്ചേൽപ്പിക്കരുത് എന്നും കോടതി പറഞ്ഞു. ബുർഖയും ഹിജാബും ദുരുപയോഗിക്കരുതെന്നും ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. ദുരുപയോഗം ഉണ്ടായാൽ കോടതിയെ സമീപിക്കാമെന്നും ബഞ്ച് വ്യക്തമാക്കി. ക്ലാസ് മുറിക്കകത്ത് ബുർഖ (ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം) ധരിക്കരുതെന്നും ക്യാംപസിന് അകത്ത് മതപരിപാടികൾ നടത്തരുതെന്നും കോടതി ഉത്തരവിട്ടു.

ചെമ്പൂർ ട്രോംബി എജുക്കേഷൻ സൊസൈറ്റിക്ക് കീഴിലുള്ള ആചാര്യ മറാത്താ കോളജിലാണ് ഹിജാബ് നിരോധം ഏർപ്പെടുത്തിയിരുന്നത്. ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും തള്ളുകയായിരുന്നു. ഇതിനെ സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് സുപ്രിം കോടതി ഉത്തരവ്.
<BR>
TAGS : HIJAB | SUPREME COURT
SUMMARY : Supreme Court lifts ban on hijab in Mumbai college

Savre Digital

Recent Posts

മണിപ്പുർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് നാഗാലാന്‍ഡിന്റെ അധിക ചുമതല

ന്യൂഡല്‍ഹി: മണിപ്പൂർ ഗവർണർക്ക് നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല നല്‍കി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്കാണ് അധിക ചുമതല…

12 minutes ago

ആകാശത്തുവെച്ച് ഇന്ധനച്ചോര്‍ച്ച; ബെളഗാവി-മുംബൈ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡൽഹി: കർണാടകയിലെ ബെളഗാവിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം ഇന്ധനച്ചോർച്ചയെ തുടർന്ന് തിരിച്ചിറക്കി. 41 പേരുമായി പറന്നുയർന്ന സ്റ്റാർ എയർലൈൻസിൻ്റെ…

18 minutes ago

ബെംഗളൂരു നഗരത്പേട്ടയിലെ തീപ്പിടുത്തം; അഞ്ച് മരണം, കെട്ടിട ഉടമക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരണം. രാജസ്ഥാൻ സ്വദേശികളായ…

44 minutes ago

ചിറ്റയം ഗോപകുമാർ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി

പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…

1 hour ago

മദ്യപാനത്തിനിടെ തർക്കം: ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു

ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…

2 hours ago

റൈറ്റേഴ്സ് ഫോറം സംവാദം 24 ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…

2 hours ago