Categories: KARNATAKATOP NEWS

മുഡ; മുൻ കമ്മീഷണർമാരെ ചോദ്യം ചെയ്ത് ഇഡി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ മുൻ കമ്മീഷണർമാരെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട് മുഡ മുൻ കമ്മീഷണർമാരായ ഡി. ബി. നടേഷ്, ജി. ടി. ദിനേശ് കുമാർ എന്നിവരെയാണ് ഇഡി ചോദ്യം ചെയ്തത്. മുഡ കേസിൽ തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലെയും മൈസൂരുവിലെയും ഒമ്പത് സ്ഥലങ്ങൾ ഇഡി റെയ്ഡ് ചെയ്തിരുന്നു.

റെയ്ഡിനിടെ നിർണായക രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. തുടർന്നാണ് മുൻ കമ്മീഷണർമാരെ ഇഡി ചോദ്യം ചെയ്തത്. മുഖ്യമന്ത്രിയുടെ അടുത്ത സഹായി രാകേഷ് പാപ്പണ്ണ, മഞ്ജുനാഥ് എന്ന ബിൽഡർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നിരുന്നു.

അടുത്തിടെ കേസുമായി ബന്ധപ്പെട്ട് എട്ട് മുഡ ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്തിരുന്നു. നേരത്തെ ഒക്ടോബർ 18ന് മൈസൂരുവിലെ മുഡ ഓഫീസിലും മറ്റ് ചില സ്ഥലങ്ങളിലും ഏജൻസി പരിശോധന നടത്തിയിരുന്നു. കേസിലെ നാലാം പ്രതി ഭൂവുടമ ജെ.ദേവരാജുവിൻ്റെ വീട്ടിലും സംഘം പരിശോധന നടത്തിയിരുന്നു.

TAGS: KARNATAKA | MUDA SCAM
SUMMARY: ED questions former MUDA commissioners

Savre Digital

Recent Posts

തൃശൂർ പൂരം നാളെ: ഇന്ന്‌ വിളംബരം

തൃശൂർ: വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ചുരുക്കി ആചാരത്തോടെ തൃശൂർ പൂരം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പൂർണ്ണം.ഇന്നാണ് പൂര വിളംബരം.രാവിലെ നെയ്തലക്കാവ്…

8 minutes ago

കണ്ണൂരിൽ മകൻ അമ്മയെ കഴുത്തറുത്തുകൊന്നു; ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങി, യുവാവ് ലഹരിമരുന്നിന് അടിമ

കണ്ണൂര്‍: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പേരാവൂര്‍ കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ താന്നിക്കുന്നിലെ…

12 minutes ago

സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡ്ഡിം​ഗ്

കൊല്ലം: വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി.…

30 minutes ago

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിന്റെ ഭാര്യ ഇന്ദിരയാണ് (65) മരിച്ചത്. വൈകിട്ട്…

35 minutes ago

സൗത്ത് ഇന്ത്യൻ പ്രവാസി അമച്വർ നാടകോത്സവം ബെംഗളൂരുവില്‍

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജവും ഈസ്റ്റ് കള്‍ചറല്‍ അസോസിയേഷനും (ഇസിഎ) സംയുക്തമായി സംഘടിപ്പിക്കുന്ന സൗത്ത് ഇന്ത്യന്‍ പ്രവാസി അമച്വര്‍ നാടകോത്സവം 2026…

54 minutes ago

കേരളസമാജം ദൂരവാണിനഗർ സാഹിത്യസംവാദം നാളെ

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന്റെ പ്രതിമാസ സാഹിത്യസംവാദം നാളെ രാവിലെ 10 മുതല്‍ വിജനപുര ജൂബിലി സ്കൂളിൽ നടക്കും. ചെറുകഥാകൃത്ത് എൻ.രാജൻ…

1 hour ago