LATEST NEWS

തൃശൂർ പൂരം നാളെ: ഇന്ന്‌ വിളംബരം

തൃശൂർ: വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ചുരുക്കി ആചാരത്തോടെ തൃശൂർ പൂരം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പൂർണ്ണം.ഇന്നാണ് പൂര വിളംബരം.രാവിലെ നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥനിലെത്തി വണങ്ങിയ ശേഷം തെക്കേ ഗോപുര നട തുറക്കുന്നതോടെ പൂരാരവം ഉയരും.വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും മറ്റ് ചടങ്ങുകളെല്ലാം പതിവു പോലെ നടക്കും.ഇന്നലെ പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദർശനം ആരംഭിച്ചു.

ഇന്നലെ വരെ അപകടത്തിന്റെ പശ്ചാത്തലത്തിൽ ദുഖാചരണത്തിലായിരുന്നതിനാൽ ഇന്ന് തിരുവമ്പാടിയുടെ ചമയപ്രദർശനം ആരംഭിക്കും.ഞായറാഴ്ച രാവിലെ കണിമംഗലം ശാസ്താവ് പൂരനഗരിയിലെത്തുന്നതോടെ നഗരം പൂരാവേശത്തിലാകും.തിരുവമ്പാടി വിഭാഗം രാവിലെ ഏഴരയ്ക്ക് പൂരത്തിൽ പങ്കെടുക്കുന്നതിന് പുറപ്പെടും.പാറമേക്കാവ് വിഭാഗം ഉച്ചയ്ക്ക് 12ന് 15 ആനകളോടെ എഴുന്നള്ളും.ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഇലഞ്ഞിത്തറ മേളം.ശേഷം അഞ്ചരയ്ക്ക് കുടമാറ്റം നടത്തും.രാത്രി പൂരവും തിങ്കളാഴ്ച പകൽപ്പൂരവും കഴിഞ്ഞ ശേഷം ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരച്ചടങ്ങുകള്‍ സമാപിക്കും.
SUMMARY:Thrissur Pooram tomorrow: Announcement today

NEWS DESK

Recent Posts

സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

ബെംഗളൂരു: സി.ഇ.ടി പരീക്ഷക്ക് മുന്നോടിയായുള്ള ദേഹ പരിശോധനക്കിടെ ബെംഗളൂരുവില്‍ ഇൻവിജിലേറ്റർമാർ ബ്രാഹ്മണ വിദ്യാര്‍ഥികളുടെ പൂണൂല്‍ അഴിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം. മഡിവാള…

3 minutes ago

മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ‘മോഹം’; മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും

ബെംഗളൂരു: 48-ാമത് മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇരട്ടനേട്ടവുമായി മലയാളച്ചിത്രം മോഹം. മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും…

24 minutes ago

കണ്ണൂരിൽ മകൻ അമ്മയെ കഴുത്തറുത്തുകൊന്നു; ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങി, യുവാവ് ലഹരിമരുന്നിന് അടിമ

കണ്ണൂര്‍: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പേരാവൂര്‍ കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ താന്നിക്കുന്നിലെ…

1 hour ago

സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡ്ഡിം​ഗ്

കൊല്ലം: വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി.…

2 hours ago

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിന്റെ ഭാര്യ ഇന്ദിരയാണ് (65) മരിച്ചത്. വൈകിട്ട്…

2 hours ago

സൗത്ത് ഇന്ത്യൻ പ്രവാസി അമച്വർ നാടകോത്സവം ബെംഗളൂരുവില്‍

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജവും ഈസ്റ്റ് കള്‍ചറല്‍ അസോസിയേഷനും (ഇസിഎ) സംയുക്തമായി സംഘടിപ്പിക്കുന്ന സൗത്ത് ഇന്ത്യന്‍ പ്രവാസി അമച്വര്‍ നാടകോത്സവം 2026…

2 hours ago