മുണ്ട് ധരിച്ചെത്തിയ കർഷകന് പ്രവേശനം നിഷേധിച്ച സംഭവം; ക്ഷമാപണം നടത്തി മാളിന്റെ സിഇഒ

ബെംഗളൂരു: മുണ്ട് ധരിച്ചെത്തിയ കർഷകന് പ്രവേശനം നിഷേധിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മാളിന്റെ സിഇഒ പ്രശാന്ത് ആനന്ദ്. ബെംഗളൂരു ജിടി വേൾഡ് മാളിലായിരുന്നു സംഭവം. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കില്ലെന്ന് പ്രശാന്ത് ആനന്ദ് പറഞ്ഞു. കർഷകനോട് കാട്ടിയ അനീതിക്കെതിരെ മാൾ ഏഴു ദിവസത്തേക്ക് താൽക്കാലികമായി അടച്ചിടാൻ സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

ചൊവ്വാഴ്ചയാണ് സിനിമ കാണാനെത്തിയ 62കാരനായ ഫക്കീരപ്പ എന്ന കർഷകനെ മാളിൽ നിന്ന് അപമാനിച്ചിറക്കിവിട്ടത്. കന്നഡ സിനിമയിൽ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന മകൻ നാഗരാജിനെ കാണാനാണ് ഫക്കീരപ്പ ബെംഗളൂരുവിൽ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് നാഗരാജ് മാതാപിതാക്കളെ സിനിമ കാണാനായി മാളിലേക്ക് കൊണ്ടുപോയി. എന്നാൽ മുണ്ട് ധരിച്ചവർക്കർക്ക് മാളിൽ പ്രവേശനമില്ലെന്ന് പറഞ്ഞ് സുരക്ഷാ ജീവനക്കാർ പ്രവേശനം വിലക്കുകയായിരുന്നു.

ഇരുവരും പലതവണ ആവശ്യപ്പെട്ടിട്ടും സെക്യൂരിറ്റി സൂപ്പർവൈസർ പ്രവേശനം അനുവദിച്ചില്ല. ഒരു മാളിലും ഇത്തരം വസ്ത്രം ധരിക്കാൻ അനുവദമില്ലെന്നും സൂപ്പർവൈസർ ഇവരോട് പറഞ്ഞു. പാന്റ് ധരിച്ചാൽ പ്രവേശിപ്പിക്കാമെന്നായിരുന്നു മാളിന്റെ നിലപാട്. ഒരുപാട് ദുരെ നിന്നാണ് വരുന്നതെന്നും, പാന്റ് ധരിക്കാൻ സമയമില്ലെന്നും പറഞ്ഞെങ്കിലും അധികൃതർ വഴങ്ങിയില്ല. സംഭവം പുറത്തറിഞ്ഞതോടെ വ്യാപക വിമർശനമാണ് മാളിനെതിരെ ഉയർന്നത്.

TAGS: BENGALURU UPDATES | MALL
SUMMARY: Bengaluru mall issues apology, says customers visited the complex wearing dhotis earlier

Savre Digital

Recent Posts

കവിസമ്മേളനവും കവിതാ സമാഹാര പ്രകാശനവും സംഘടിപ്പിച്ചു

ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…

8 hours ago

ചെരുപ്പ് മാറിയിട്ടു, കോഴിക്കോട് ആദിവാസി വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം

കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…

8 hours ago

പുതുവത്സരാഘോഷം; 31 ന് മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു, എംജി റോഡ് സ്റ്റേഷൻ രാത്രി 10 മണി മുതൽ അടച്ചിടും

ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…

8 hours ago

ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികള്‍

ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…

9 hours ago

ദേ​ശീ​യ പ​താ​ക​യോ​ട് അ​നാ​ദ​ര​വ്; പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ്

പ​ത്ത​നം​തി​ട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…

9 hours ago

പ്രോഗ്രസ്സീവ് ആർട്ട്സ് ആൻ്റ് കൾച്ചറൽ അസോസിയേഷന് നോർക്ക റൂട്ട്സിൻ്റെ അംഗീകാരം

ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…

9 hours ago