ന്യൂഡല്‍ഹി: മുന്‍ അഗ്‌നിവീറുകൾക്ക് ഇനിമുതല്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) എന്നിവയില്‍ 10 ശതമാനം സംവരണം ലഭിക്കും. കേന്ദ്ര സുരക്ഷാ സേനയിലെ അഗ്നിവീര്‍ സംവരണം കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. ഇതാണ് നടപ്പാക്കിത്തുടങ്ങിയത്.
‘ഭാവിയില്‍, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള എല്ലാ റിക്രൂട്ട്മെന്റുകള്‍ക്കും മുന്‍ അഗ്നിവീര്‍ കേഡറുകള്‍ക്ക് 10% സംവരണം ഉണ്ടായിരിക്കും. അവരെ സ്വാഗതം ചെയ്യുന്നതില്‍ ആര്‍പിഎഫ് വളരെ ആവേശത്തിലാണ്. മുന്‍ അഗ്‌നിവീരന്മാര്‍ സേനയ്ക്ക് പുതിയ ശക്തിയും ഊര്‍ജ്ജവും നല്‍കുകയും മനോവീര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും,’ മാധ്യമങ്ങളോട് സംസാരിച്ച ആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ മനോജ് യാദവ് പറഞ്ഞു.
സിഐഎസ്എഫും ഇക്കാര്യത്തില്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായി ഡയറക്ടര്‍ ജനറല്‍ നീന സിംഗ് പറഞ്ഞു. ‘കോണ്‍സ്റ്റബിള്‍മാരുടെ 10% ഒഴിവുകള്‍ മുന്‍ അഗ്നിവീറുകള്‍ക്കായി സംവരണം ചെയ്യും. കൂടാതെ, അവര്‍ക്ക് ശാരീരിക ക്ഷമതാ പരിശോധനയില്‍ ഇളവ് നല്‍കും,’ നീന സിംഗ് പറഞ്ഞു.
2022 ജൂണ്‍ 14-ന് ആരംഭിച്ച അഗ്‌നിപഥ് സ്‌കീം, 17.5 ക്കും 21 നും ഇടയില്‍ പ്രായമുള്ള യുവാക്കളെ നാല് വര്‍ഷത്തേക്ക് അഗ്നിവീറുകളായി റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ്. അവരില്‍ 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് കൂടി ഇന്ത്യന്‍ സായുധ സേനയില്‍ നിലനിര്‍ത്താനുള്ള വ്യവസ്ഥയുണ്ട്.
<BR>
TAGS : AGNIVEER
SUMMARY : 10% reservation for ex agniveers in bsf and rpf
കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.…
തിരുവനന്തപുരം: അമ്പൂരിയില്‍നിന്നു മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു. ഇന്നലെ നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്കാണു പുലിയെ മാറ്റിയത്. പുലിയെ നിരീക്ഷിക്കാനായി…
ബെംഗളൂരു: കർണാടകയില്‍ വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
വാഷിങ്ടണ്‍: ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസി'ലെ വാട്ടർ സ്ലൈഡ് തകർന്ന് ഒരാൾക്ക് പരുക്കേറ്റു. കപ്പലിലെ വിനോദങ്ങളുടെ…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ തുടക്കമായി.…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഞായറാഴ്ച (10-08-2025) നടത്താൻ നിശ്ചയിച്ചിരുന്ന കായിക മത്സരങ്ങൾ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. മത്സരങ്ങള്‍ സെപ്തമ്പര്‍…