ഉദയ്പൂർ: മുന്‍ കേന്ദ്രമന്ത്രിയും രാജസ്ഥാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗിരിജ വ്യാസ് (78) അന്തരിച്ചു. 90 ശതമാനം പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. മാർച്ച് 31ന് വീട്ടിൽ പൂജ നടത്തുന്നതിനിടെയാണ് ഗിരിജ വ്യാസിന് പൊള്ളലേറ്റത്. വിളക്കിൽ നിന്ന് ദുപ്പട്ടയിലേക്ക് തീപടരുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു.
ദേശീയ വനിതാ കമീഷൻ ചെയർ പേഴ്സണായിരുന്ന ഗിരിജ വ്യാസ് 2013 ജൂണിലാണ് കേന്ദ്രമന്ത്രിയാകുന്നത്. മൂന്നു തവണ ലോക്സഭാംഗമായി. രണ്ടു തവണ കേന്ദ്രമന്ത്രിയായി സേവനം അനുഷ്ഠിച്ചു. 1985–90 കാലയളവിൽ രാജസ്ഥാൻ മന്ത്രിസഭയിലെ അംഗമായിരുന്ന ഗിരിജി വ്യാസ്മഹിളാ കോൺഗ്രസ് മുൻ ദേശീയഅധ്യക്ഷയും രാജസ്ഥാനിലെ കോൺഗ്രസ് മുൻ പ്രസിഡന്റുമായിരുന്നു.
<br>
TAGS : GIRIJA VYAS | CONGRESS | RAJASTHAN
SUMMARY : Former Union Minister and Congress leader Girija Vyas passes away
ജായ്പൂര്‍: രാജസ്ഥാനില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാർ പിടികൂടി. ടോങ്ക് ജില്ലയിലാണ് സംഭവം. യൂറിയ വളത്തിന്റെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍…
കോട്ടയം: അതിരമ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചു സ്കൂട്ടർ യാത്രികരായ യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിരമ്പുഴ സെന്റ്മേരിസ് ഫൊറൊനാ പള്ളി…
കൊല്ലം: കൊല്ലത്ത് നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും. ഉമയനല്ലൂർ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ…
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്ന് ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു. പൈലറ്റ് സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട്…
മുഹമ്മദ് കുനിങ്ങാടിന്റെ 'ഗോഡ്സ് ഓൺ ചങ്ക്' വായനാനുഭവം -വല്ലപ്പുഴ ചന്ദ്രശേഖരൻ ഒട്ടനവധി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന പലർക്കും അവരുടേതായ രീതിയിൽ ഓരോ…