ഹരാരെ: സഞ്ജു സാംസണ്‍ ഉപനായകനായി സിംബാബ്വെക്കെതിരെ നടന്ന മത്സരത്തിൽ ഇന്ത്യക്ക് 23 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 182 എന്ന സ്കോർ ഉയർത്തിയപ്പോൾ ആതിഥേയർക്ക് 159/6ലേ എത്താനായുള്ളൂ. ഇതോടെ അഞ്ചു മത്സരപരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. നാലാം മത്സരം ശനിയാഴ്ച നടക്കും.
അർദ്ധസെഞ്ച്വറി നേടിയ നായകൻ ശുഭ്മാൻ ഗിൽ(66), ഓപ്പണർ യശസ്വി ജയ്സ്വാൾ(36), റുതുരാജ് ഗെയ്ക്ക്വാദ് (49) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ഇന്ത്യക്കായി മികച്ച തുടക്കമാണ് യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും ചേർന്ന ഓപണിങ് സഖ്യം നൽകിയത്. ഇരുവരും ചേർന്ന് 8.1 ഓവറിൽ 67 റൺസ് ചേർത്താണ് വഴിപിരിഞ്ഞത്. സഞ്ജു ഏഴ് പന്തില്‍ നിന്ന് രണ്ട് ഫോറുള്‍പ്പെടെ 12 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഒടുക്കം നാല് വിക്കറ്റ് നഷ്ടത്തില്‍ 182 ന് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു.
മറുപടിക്കിറങ്ങിയ സിംബാബ്വെയുടെ മൂന്ന് വിക്കറ്റുകൾ 15 റൺസ് മാത്രം വഴങ്ങി സ്വന്തമാക്കിയ വാഷിംഗ്ടൺ സുന്ദറാണ് മാൻ ഒഫ് ദ മാച്ച്. ആവേഷ് ഖാൻ രണ്ട് വിക്കറ്റും ഖലീൽ അഹമ്മദ് ഒരു വിക്കറ്റും ലഭിച്ചു. സിംബാബ്വെയ്ക്ക് വേണ്ടി 49 പന്തിൽ നിന്ന് 65 റൺസ് നേടി പുറത്താകാതെ നിന്ന ഡിയോൺ മെയ്സും37 റൺസടിച്ച മദാൻദയുമാണ് പൊരുതി നോക്കിയത്. വെല്ലിങ്ടൺ മസാകദ്സ 18 ഉം ക്യാപ്റ്റൻ സിക്കന്ദർ റാസ 15 ഉം മറുമാനി 13 ഉം റൺസെടുത്ത് പുറത്തായി. ഇന്ത്യക്ക് വേണ്ടി വാഷ്ങ്ടൺ സുന്ദർ മൂന്നും ആവേശ് ഖാൻ രണ്ടും വിക്കറ്റ് വീഴ്ത്തി. സിംബാബ്‌വേക്കായി സികക്ന്ദര്‍ റാസയും ബ്ലെസ്സിങ് മുസര്‍ഡബാനിയും രണ്ട് വീതം വിക്കറ്റെടുത്തു.
<BR>
TAGS : T20 | ZIMBABWE-INDIA
SUMMARY : The Indian youth team beat Zimbabwe by 23 runs in the third Twenty20.
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…
കോഴിക്കോട്: നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീറിന്റെ സഹോദരി എ.എന്‍.ആമിന (42) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം.കോഴിക്കോട് ബേബി…
ബെംഗളൂരു: ചിക്കമഗളൂരുവില്‍ കാർ ബൈക്കിലിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി അഞ്ചരക്കണ്ടി വെൺമണൽ കുന്നുമ്മൽ ജബ്ബാറിൻ്റെ മകൻ…
ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ്(55)അന്തരിച്ചു. ഓം, കെജിഎഫ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായിരുന്നു നടന്‍ ഹരീഷ്…
എറണാകുളം: കോതമംഗലം ഡിപ്പോയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിന് തീപ്പിടിച്ചു. എംസി റോഡില്‍ വട്ടപ്പാറ വേറ്റിനാടുവെച്ചാണ് അപകടം നടന്നത്. എൻജിനില്‍…
ബെംഗളൂരു: റോഡുകൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ പത്തിലധികം ആളുകളുടെ ഒത്തുചേരലുകൾ നിയന്ത്രിക്കുന്ന സർക്കാർ ഉത്തരവിന് മേലുള്ള സ്റ്റേ…