ബെംഗളൂരു: നമ്മ മെട്രോ സർവീസുകളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും. മെട്രോ സ്റ്റേഷനുകളിലെ സുരക്ഷ വർധിപ്പിക്കാൻ നിരക്ക് വർധന അനിവാര്യമായിരിക്കുകയാണെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.
നമ്മ മെട്രോ സ്റ്റേഷനുകളിൽ ആത്മഹത്യ ശ്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സ്റ്റേഷനിലെ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത്തരം സംഭവങ്ങൾ തടയുന്നതിനായി മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ (പിഎസ്ഡി) സ്ഥാപിക്കാനും ബിഎംആർസിഎൽ ആലോചിക്കുന്നുണ്ട്. ഓരോ സ്റ്റേഷനിലും പിഎസ്‌ഡി സ്ഥാപിക്കുന്നതിന് ഏകദേശം 6-7 കോടി രൂപ ചെലവ് വരും.
ഇക്കാരണത്താൽ വരുമാനം വർധിപ്പിക്കുന്നതിന് നിരക്ക് വർധന അനിവാര്യമാണെന്ന് ബിഎംആർസിഎൽ അധികൃതർ ചൂണ്ടിക്കാട്ടി. അടുത്ത മൂന്ന് മാസത്തിനുള്ളിൽ യാത്രാനിരക്ക് വർധിപ്പിക്കാനാണ് പദ്ധതി.
TAGS: BENGALURU | NAMMA METRO
SUMMARY: BMRCL may hike Metro fares to increase security at stations
ന്യൂഡൽഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി ആണെന്ന്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനായി നാളെ നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കുന്നതോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങും. മുന്നണികളെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണയം…
ബെംഗളൂരു: തൊഴിലാളികളായ സ്ത്രീകള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന നിയമവുമായി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് 18 മുതല്‍ 52 വയസുവരെയുള്ള എല്ലാ…
ബെംഗളൂരു: സംസ്ഥാനത്തെ ജാതിസർവേയിൽ ഓൺലൈനിൽ വിവരങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം 30 വരെ വെബ് സൈറ്റ് (https://kscbcselfdeclaration.karnataka.gov.in)…
ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ സ്ഫോടനത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കാറ് പൊട്ടിത്തെറിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. അപകടത്തിന്റെ…
ആലപ്പുഴ: പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണ് ഡ്രൈവർ മരിച്ചു. അരൂർ - തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ ഗർഡറുകൾ…