ന്യൂഡൽഹി: യു.ജി.സി 2024 ഡിസംബർ സെഷൻ നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in -ൽ ഫലം അറിയാം. വെബ്സൈറ്റിൽ അന്തിമ ഉത്തരസൂചികയും സ്‌കോർകാർഡും പരിശോധിക്കാവുന്നതാണ്. കട്ട്ഓഫ് മാർക്കുകളും ഏജൻസി പ്രഖ്യാപിച്ചിട്ടുണ്ട്.
5,158 പേർ ജൂനിയർ റിസർച്ച് ഫെലോഷിപ്പും (ജെ.ആർ.എഫ്) അസിസ്റ്റന്റ് പ്രഫസർ യോഗ്യതയും നേടി. 48,161 പേർ അസിസ്റ്റന്റ് പ്രഫസറിനു മാത്രമുള്ള യോഗ്യതയും നേടി. 1,14,445 പേർ പി.എച്ച്ഡിക്ക് മാത്രമുള്ള യോഗ്യതയും നേടി
ജനുവരി മൂന്ന് മുതൽ 27 വരെയായിരുന്നു നെറ്റ് പരീക്ഷ നടന്നത്. 8,49,166 പേർ രജിസ്റ്റർ ചെയ്തതിൽ 6,49,490 പേർ പരീക്ഷയെഴുതി. 85 വിഷയങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടന്നത്. ഒമ്പത് ദിവസങ്ങളിലായി 16ഷിഫ്റ്റുകളിൽ 266നഗരങ്ങളിലെ 558 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.
<BR>
TAGS : UGC-NET EXAM
SUMMARY : UGC NET December 2024 result published
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…