യൂട്യൂബർ ആംഗ്രി റാന്റ്മാൻ എന്ന അഭ്രദീപ് സാഹ (27) അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. ആംഗ്രി റാന്റ്മാൻ എന്നറിയപ്പെടുന്ന അഭ്രദീപ് സാഹ യുവ കണ്ടന്റ്-ക്രിയേറ്റർ ആയിരുന്നു. കായിക ഇനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണ് അഭ്രദീപ് കൈകാര്യം ചെയ്തിരുന്നത്. കൂടുതലും ഫുട്‌ബോളുമായി ബന്ധപ്പെട്ട വീഡിയോകളായിരുന്നു.
4.81 ലക്ഷം ഫോളോവേഴ്‌സാണ് ചാനലിനുള്ളത്. മാർച്ച് 8നായിരുന്നു അവസാനമായി വീഡിയോ പങ്കുവച്ചത്. ഹൃദയ ശസ്ത്രക്രിയ പൂർത്തിയായ ശേഷം ഐസിയുവിൽ തുടർന്ന അഭ്രദീപിന്റെ ആരോഗ്യനില രണ്ട് ദിവസം മുമ്പ് വഷളായിരുന്നു. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് മരണത്തിന് കീഴടങ്ങിയത്. സമൂഹ മാധ്യമങ്ങൾ വഴി നിരവധി പേർ അഭ്രദീപിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
The post യൂട്യൂബർ ആംഗ്രി റാന്റ്മാൻ അന്തരിച്ചു appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടി നല്‍കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ…
ചെന്നൈ: അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടിവികെ. മഹാബലിപുരത്ത് നടന്ന പാർട്ടി ജനറല്‍…
ന്യൂഡൽഹി: ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാൻ ഗൂഡാലോചന നടന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്ന്…
കൊച്ചി: വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍. അതിന്…
പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റെന്ന പാരാതിയില്‍ റോസ് ബ്രാൻഡ് ബിരിയാണി അരി ഉടമകള്‍ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുല്‍ഖർ…