യുവേഫ യൂറോ കപ്പില്‍ ഗ്രൂപ്പ് എഫില്‍ ജോര്‍ജിയയും ചെക്‌റിപബ്ലികും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. തുടക്കം മുതല്‍ അറ്റാക്കും കൗണ്ടര്‍ അറ്റാക്കുകളും നിറഞ്ഞു നിന്ന മത്സരത്തില്‍ ആദ്യ പകുതിയുടെ അധിക സമയത്ത് ജോര്‍ജിയ പെനാല്‍റ്റിയിലൂടെ മത്സരത്തിലെ ആദ്യ ഗോള്‍ നേടി. 66-ാം മിനിറ്റിലായിരുന്നു ചെക് റിപബ്ലികിന്റെ മറുപടി ഗോള്‍. ഒരു കോര്‍ണര്‍ കിക്കിന്റെ അവസാനത്തില്‍ ബോക്‌സിലേക്ക് എത്തിയ പന്ത് ചെക് താരം പാട്രിക് ഷിക് ഗോളാക്കി മാറ്റുകയായിരുന്നു.
ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ ചെക് ബോക്സിനകത്തേക്ക് എത്തിയ ബോള്‍ അവരുടെ പ്രതിരോധനിര താരം റോബിന്‍ ഹറനാകിന്റെ കൈയിലുരസിയാണ് കടന്നുപോയത്. രണ്ടാംപകുതിയിലെ 58-ാം മിനിറ്റില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ മറുപടി ഗോളെത്തി. കോര്‍ണറില്‍ നിന്ന് ലഭിച്ച പന്ത് ചെക്ക് താരം പാട്രിക് ഷിക്ക് വലയിലെത്തിക്കുകയായിരുന്നു.
മറുവശത്ത് ജോര്‍ജിയ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ചെക്കിനെ ഞെട്ടിച്ചു. ജോര്‍ജിയന്‍ കീപ്പറുടെ മികവ് കൊണ്ട് മാത്രമാണ് ചെക്കിനെ വിജയിക്കുന്നതില്‍ നിന്ന് തടഞ്ഞത്. കഴിഞ്ഞ മത്സരങ്ങളില്‍ ചെക് റിപബ്ലിക് പോര്‍ച്ചുഗലിനോട് 2-1 എന്ന സ്‌കോറില്‍ പരാജയപ്പെട്ടിരുന്നു. ജോര്‍ജിയ 3-1 എന്ന സ്‌കോറില്‍ തുര്‍ക്കിയോടും പരാജയപ്പെട്ടു.
TAGS: SPORTS| EURO CUP
SUMMARY: Czeck republic and georgia match end up in tie in euro cup
കൊച്ചി: അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും. തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ടമായ എന്യുമറേഷൻ ഫോം വിതരണം നവംബർ 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ…
ബെംഗളൂരു: ആശുപത്രിയില്‍ ചികിത്സക്കിടെ ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. ഉടന്‍ തന്നെ ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയിൽ…
ബെംഗളൂരു: അഞ്ച് ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുര താലൂക്കിലെ ഹഡോണഹള്ളിക്കും തിരുമഗൊണ്ടനഹള്ളിക്കും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ്…
ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം…
ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികള്‍ സംസ്‌കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കണമെന്നും മലയാളികള്‍ സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകന്‍ കാട്ടാക്കട അഭിപ്രായപ്പെട്ടു.…