ഡോർട്ട്‌മുണ്ട്: 90–ാം മിനിറ്റിൽ നേടിയ ഗോളിൽ നെതർലൻഡ്സിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജയം. കളിയുടെ ഏഴാം മിനിറ്റില്‍ സാവി സിമോൺസിലൂടെ ഡച്ചുകാർ മുന്നിലെത്തിയിരുന്നു. എന്നാൽ പെനൽറ്റിയിലൂടെ ക്യാപ്‌റ്റൻ ഹാരി കെയ്‌ൻ ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു. 81–-ാം മിനിറ്റിലാണ് കെയ്‌നിനെ പിൻവലിച്ച് ഇംഗ്ലീഷ് പരിശീലകൻ ഗാരെത് സൗത്‌ഗേറ്റ് വാറ്റ്‌കിൻസിനെ കൊണ്ടുവരുന്നത്. അധികസമയത്തേക്ക് നീങ്ങുമെന്ന് ഉറപ്പിക്കവെ മറ്റൊരു പകരക്കാരൻ കോൾ പാൾമര്‍ ഒരുക്കിയ അവസരം വാറ്റ്‌കിൻസ് വലയിലാക്കി. പാൾമര്‍ ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് ഒരു കിടിലൻ ഷോട്ടിലൂടെ വാറ്റ്കിൻസ് വലയിലെത്തിച്ചു. 2-1 എന്ന സ്കോറിൽ ഇംഗ്ലണ്ട് ഫൈനലിലേക്കും.
ആദ്യ സെമിയിൽ ഫ്രാൻസിനെ വീഴ്ത്തിയാണ് (2-1) സ്പെയിൻ ഫൈനൽ ഉറപ്പിച്ചത്. ഇംഗ്ലണ്ടിന്‍റെ തുടർച്ചയായ രണ്ടാം ഫൈനലാണിത്. ആറാം തവണയാണ് ഡച്ചുകാർ യൂറോ കപ്പ് സെമിയിൽ പുറത്താകുന്നത്. ഞായറാഴ്‌ച രാത്രി 12.30 ന് ബെർലിനിൽ നടക്കുന്ന ഫൈനലിൽ സ്‌പെയ്‌നും ഇംഗ്ലണ്ടും ഏറ്റുമുട്ടും.
<br>
TAGS : EURO CUP 2024
SUMMARY : Euro Cup; England beat the Netherlands in the final
ഡൽഹി: ഡൽഹിയിലെ വായു മലിനീകരണം ശക്തമായി തുടരുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ണായക നടപടി പ്രഖ്യാപിച്ചു. കൂടാതെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന…
പാലക്കാട്: അട്ടപ്പാടി കരുവാര ഈരില്‍ പാതി പണി കഴിഞ്ഞ വീട് ഇടിച്ച് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. ആദി (7), അജിനേഷ് (4)…
ബെംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു. കൊളഗപ്പാറ റോക്ക് വാലി ഹൗസിംഗ് കോളനിയില്‍ താമസിക്കുന്ന…
തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു വന്ദേഭാരത് സര്‍വീസ് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി…
പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലത് കൈ മുറിച്ചു മാറ്റേണ്ടിവന്ന പല്ലശ്ശന സ്വദേശിയായ ഒമ്പതു വയസ്സുകാരിയുടെ കുടുംബത്തിന്…
കോഴിക്കോട്: അരീക്കോട് സ്വദേശിയും ഇടത് സെെബറിടങ്ങളിലെ സജീവ സാന്നിധ്യവും, യൂടൂബറുമായ അബു അരീക്കോടിനെ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി മര്‍ക്കസ്…