ബെംഗളൂരു: ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന ആരോപണത്തില്‍ മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ പേരിൽ നിയമനടപടി സ്വീകരിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഗവർണർ താവർചന്ദ് ഗെഹ്ലോത്തിന് ഹർജി നല്‍കി. വിവരാവകാശ പ്രവർത്തകനായ ടി. നരസിംഹമൂർത്തിയാണ് ഹര്‍ജി നല്‍കിയത്.
മുഖ്യമന്ത്രിയായിരിക്കെ ബെംഗളൂരു ദേവനഹള്ളി വിമാനത്താവളത്തിന് സമീപം സെൻ്റർ ഫോർ എജ്യുക്കേഷണൽ ആൻ്റ് സോഷ്യൽ സ്റ്റഡീസിന് 116.16 ഏക്കർ ഭൂമി അനുവദിച്ചതിൽ അഴിമതി നടന്നതായി ആരോപിച്ചാണ് പരാതി. വ്യാവസായിക ആവശ്യങ്ങൾക്കായി കർഷകരിൽ നിന്ന് കർണാടക ഇൻഡസ്ട്രിയൽ ഏരിയസ് ഡെവലപ്‌മെൻ്റ് ബോർഡ് ഏറ്റെടുത്ത ഭൂമിയ്ക്ക് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി 187 കോടി രൂപ വില നിശ്ചയിച്ചിരുന്നു. എന്നാല്‍ യെദിയൂരപ്പയുടെ നിർദേശപ്രകാരം 50 കോടി രൂപയ്ക്ക് ഭൂമി നൽകി എന്നാണ് മൂർത്തിയുടെ ആരോപണം.
മൈസൂരു മുഡ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് മലയാളിയായ അഴിമതിവിരുദ്ധ പ്രവർത്തകൻ ടി.ജെ. അബ്രഹാം നേരത്തെ ഗവർണർക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ സിദ്ധരാമയ്യക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
<BR>
TAGS : KARNATAKA | BS YEDIYURAPPA
SUMMARY : Legal action on behalf of Yeddyurappa; Petition to the governor to grant permission for the trial
ഇടുക്കി: കുട്ടിക്കാനം തട്ടാത്തിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി…
ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ പരിശോധന ശക്തമാക്കി അന്വേഷണ സംഘം. സര്‍വകലാശാലക്ക് നാക് (നാഷണല്‍ അസെസ്‌മെന്റ്…
ന്യൂഡൽഹി: ഡല്‍ഹിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരവും ആക്ഷേപകരവുമായ പോസ്റ്റുകൾ പങ്കുവച്ച 15പേർ ആസാമിൽ അറസ്റ്റിലായി. റഫിജുൽ അലി (ബോംഗൈഗാവ്),…
ബെംഗളൂരു: കലബുറഗിയിലെ ചിറ്റാപൂരിൽ രാഷ്ട്രീയ സ്വയംസേവക സംഘ് (ആർഎസ്‌എസ്) സംഘടിപ്പിക്കുന്ന റൂട്ട് മാർച്ചിന് അനുമതി നൽകിയതായി കർണാടക സർക്കാർ വ്യാഴാഴ്ച…
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സംവിധായകന്‍ വി എം വിനു കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിക്കും.…
ഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് 10 പേരെ എൻഎഐ കസ്റ്റഡിയിലെടുത്തു. ജമ്മു കശ്മീരിലെ അനന്തനാഗ്, പുല്‍വാമ, കുല്‍ഗാം…