സജീവ രാഷ്ട്രീയത്തിലേയ്ക്ക് താന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാധ്ര. സിറ്റിങ് എംപി സ്മൃതി ഇറാനി അമേഠിയില്‍ പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നും റോബര്‍ട്ട് പറഞ്ഞു.
ലോക്‌സഭാ സീറ്റില്‍ മത്സരിക്കുമോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് പ്രതികരണം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ മത്സരിക്കുന്നതിനായി കഴിഞ്ഞ ദിവസവും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജനങ്ങള്‍ പലപ്പോഴും ഞാന്‍ അവര്‍ക്കൊപ്പം ഉണ്ടാകണമെന്നാഗ്രഹിക്കുന്നു. രാജ്യം മുഴുവന്‍ ഞാന്‍ സജീവമായി ജനങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയത്തിലുണ്ടാവണമെന്ന ശബ്ദം ഉയരുന്നു. 1999 മുതല്‍ അമേഠിയില്‍ പ്രചാരണത്തിന് താനുണ്ടെന്നും റോബര്‍ട്ട് വാധ്ര പറഞ്ഞു.
‘ രാജ്യത്തെ ജനങ്ങള്‍ ഞാൻ എപ്പോഴും സജീവമായ രാഷ്‌ട്രീയത്തില്‍ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നു. ആളുകള്‍ എപ്പോഴും ഞാൻ അവരുടെ പ്രദേശത്ത് ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. 1999 മുതല്‍ ഞാൻ അവിടെ അമേഠിയില്‍ പ്രചാരണം നടത്തി. ‘- വദ്ര പറഞ്ഞു.
‘ രാഹുലും പ്രിയങ്കയും നടത്തുന്ന കഠിനാധ്വാനം കണ്ട് ഇന്ത്യയിലെ ജനങ്ങള്‍ ഗാന്ധി കുടുംബത്തിനൊപ്പമാണ് നില്‍ക്കുന്നത്. ഗാന്ധി കുടുംബത്തിലെ ഒരു അംഗം മടങ്ങിവരണമെന്ന് അവർ ആഗ്രഹിക്കുന്നു, അവർ ആ വ്യക്തിയുടെ വിജയം വൻ ഭൂരിപക്ഷത്തില്‍ ഉറപ്പാക്കും, ഞാൻ രാഷ്‌ട്രീയത്തില്‍ ഇറങ്ങണമെന്ന് കരുതുമ്പോൾ ഞാൻ അമേഠിയെ പ്രതിനിധീകരിക്കുമെന്ന് അവർ പ്രതീക്ഷിക്കും, ‘ റോബർട്ട് വദ്ര പറഞ്ഞു.
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…