Categories: NATIONALTOP NEWS

രാജ്യത്ത് കനത്ത ജാഗ്രത; 10 വിമാനത്താവളങ്ങള്‍ അടച്ചു, ജമ്മു കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ജമ്മു കശ്മീരിലടക്കം സജ്ജമാക്കിയതും. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലും രാജ്യതലസ്ഥാനത്തും കൂടുതൽ കരസേന അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

ജമ്മു കശ്മീരില്‍ മേഖലയിലെ അടക്കം പത്ത് വിമാനത്താവളങ്ങള്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അടച്ചു. ശ്രീനഗര്‍, ജമ്മു, ധരംശാല, അമൃത്സര്‍, ലേ, ജോധ്പൂര്‍, ഭുജ്, ജാംനഗര്‍, ചണ്ഡിഗഡ്, രാജ്‌കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ വിമാന സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി.

സുരക്ഷ മുൻനിര്‍ത്തി ജമ്മു കശ്മീര്‍ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജമ്മു മേഖലയിലെ ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് എന്നിവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചു. സ്കൂളുകളും കോളേജുകളുമടക്കമുള്ള എല്ലാ സ്കൂളുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. കശ്മീര്‍ മേഖലയിലെ കുപ്വാര, ബാരാമുള്ള, ഗുരേസ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കശ്മീര്‍ ഡിവിഷണൽ കമ്മീഷണര്‍ അവധി പ്രഖ്യാപിച്ചു.  ഇതിനിടെ അതിര്‍ത്തിയിലുള്ളവരെ ബങ്കറുകളിലേക്ക് അടക്കം മാറ്റി സുരക്ഷ മുൻകരുതൽ ശക്തമാക്കിയിട്ടുണ്ട്. നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി പ്രത്യേക മന്ത്രിസഭാ യോഗവും ചേരും.
<BR>
TAGS : OPERATION SINDOOR | PAHALGAM TERROR ATTACK
SUMMARY : High alert in the country; 10 airports closed, educational institutions in Jammu and Kashmir closed

Savre Digital

Recent Posts

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി, മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് 16 മുതൽ ബയ്യപ്പനഹള്ളിയിൽനിന്ന്

ബെംഗളുരു: കെഎസ്ആർ സ്‌റ്റേഷനില്‍ പിറ്റ്ലൈൻ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകളുടെ സര്‍വീസില്‍ പുനക്രമീകരണം. നിലവില്‍ കെഎസ്ആർ സ്‌റ്റേഷനില്‍…

26 minutes ago

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളങ്ങൾ; പത്തിൽ ഒൻപതും സ്ഥിതിചെയ്യുന്നത് ഏഷ്യയിൽ

2025-ലെ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ് പ്രകാരം, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ ആദ്യത്തെ പത്തിൽ ഒൻപതും നേടി…

54 minutes ago

കോഴിക്കോട് ഫറോക്ക് പോലീസ് സ്റ്റേഷനിൽ നിന്ന്  കൈവിലങ്ങോടെ ചാടിപ്പോയ പ്രതി പിടിയിൽ

കോഴിക്കോട്: ഫറോക്ക് പോലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ. അസം സ്വദേശിയായ പ്രസംജിത്താണ് പിടിയിലായത്. ഫറോക്ക് ചന്ത സ്കൂളിൽ…

1 hour ago

സ്വാതന്ത്ര്യദിന പരേഡ് കാണാം; ഓൺലൈൻ പാസ് ബുക്കിങ് ആരംഭിച്ചു

ബെംഗളൂരു: കബ്ബൺ റോഡിലെ ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡ് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓൺലൈൻ…

1 hour ago

കുവൈത്ത് മദ്യദുരന്തം: 13 മരണം, ആറ് പേർ മലയാളികളെന്ന് റിപ്പോർട്ട്

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചു 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം. മെഥനോൾ കലർന്ന പാനീയങ്ങൾ…

2 hours ago

കർണാടകയിലെ ക്ഷേത്രങ്ങളിൽ പ്ലാസ്റ്റിക് നിരോധനം

ബെംഗളൂരു: കർണാടകയിലെ ക്ഷേത്രങ്ങളിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നു. ഓഗസ്റ്റ് 15 മുതൽ നിരോധനം നിലവില്‍ വരും. പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികളടക്കം…

2 hours ago