ന്യൂഡൽഹി: ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോർജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർത്ഥികളുടെ പേരും ബിജെപി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു രാജസ്ഥാനിൽ നിന്നും മത്സരിക്കും.
ഹരിയാനയിൽ നിന്ന് മുതിർന്ന നേതാവ് കിരൺ ചൗധരിയാണ് മത്സരിക്കുക. രണ്ട് മാസം മുൻപാണ് കിരൺ ചൗധരി കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. കോൺഗ്രസ് നേതാവ് ദീപേന്ദർ സിങ് ഹൂഡ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതോടെയാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഒഡീഷ ഉപതിരഞ്ഞെടുപ്പിൽ ബി ജെ പിയെ പ്രതിനിധീകരിച്ച് മംമ്ത മൊഹന്തെ മത്സരിക്കും. ത്രിപുരയിൽ സ്ഥാനാർത്ഥി രാജീവ് ഭട്ടാചാര്യയാണ്. ധൈര്യശിൽ പാട്ടീൽ മഹാരാഷ്ട്രയിൽ മത്സരിക്കും. ബാർ കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ മനൻ കുമാർ മിശ്ര ബിഹാറിൽ നിന്നും മിഷൻ രഞ്ജൻ ദാസും രാമേശ്വർ തേലിയും ആസാമിൽ നിന്നും മത്സരിക്കും.
<BR>
TAGS : RAJYASABHA | ELECTION | GEORGE KURIAN
SUMMARY : BJP announces Rajya Sabha candidates. Union Minister George Kurien will contest from Madhya Pradesh
മലപ്പുറം: മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിൽ ഒരു വയസ്സുകാരൻ മരിച്ചത് മതിയായ ചികിത്സ ലഭിക്കാതെയെന്ന് ആരോപണം. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് ആരോഗ്യവകുപ്പും പോലീസും…
കോഴിക്കോട്: നടക്കാവില്‍ 19 പേരെ കടിച്ചു പരുക്കേല്‍പ്പിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നായയുടെ പോസ്റ്റ്‌മോർട്ടത്തിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.…
കോഴിക്കോട്: കോഴിക്കോട് നിന്നും കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഒന്നര വർഷം മുമ്പ് വയനാട് സുല്‍ത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ്റെ…
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിനു പിന്നാലെ ഓഫിസില്‍ പാർട്ടി നടത്തിയതിന് നാല് മുതിർന്ന ഉദ്യോഗസ്ഥരെ എയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്…
തൃശൂർ: ജല നിരപ്പ് ഉയരുന്നതിനാല്‍ തൃശൂരില്‍ പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. കൂടാതെ മൂന്നാമത്തെ ഷട്ടര്‍ തുറക്കാനുള്ള നടപടികള്‍…
പാകിസ്ഥാന്‍: പാക്കിസ്ഥാനില്‍ താലിബാന്‍ അവകാശം ഏറ്റെടുത്ത ചാവേര്‍ ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെടുകയും 29 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍…