ബെംഗളുരുവിലെ വൈറ്റ്ഫീല്‍ഡ് രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളില്‍ നിന്നാണ് സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകരായ മുസാഫിര്‍ ഹുസൈന് ഷാസിബ്, അബ്ദുല്‍ മതീന് അഹമ്മദ് താഹ എന്നിവര്‍ പിടിയിലായത്. പ്രതികള്‍ വ്യാജ പേരുകളില്‍ കൊല്‍ക്കത്തയില്‍ കഴിയുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് ഇവരെ കൊല്‍ക്കത്തയില്‍ നിന്ന് എന്‍ഐഎ സംഘം പിടികൂടിയത്. അബ്ദുള്‍ മതീന് താഹയാണ് കേസിലെ മുഖ്യസൂത്രധാരന്‍ എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇയാള്‍ക്കെതിരെ നേരത്തെ ലുക്ക്ഔട്ട് നേട്ടീസ് ഇറക്കുകയും ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പത്ത് ലക്ഷം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മുസവീര്‍ ഹുസൈന് ഷാജിഹാണ് കഫേയില്‍ ബോംബ് സ്ഥാപിച്ചതെന്നാണ് കണ്ടെത്തല്‍. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ നിരവധി തവണ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ബംഗാള്‍ ഉള്‍പ്പെടയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് പ്രതികളെ ബംഗാളില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. പ്രതികളെ പിടികൂടുന്നതിന് കേരള പോലീസും എന്‍ഐഎയ്ക്ക് ആവശ്യമായ സഹായം നല്കി. പ്രതികളെ പിടികൂടാൻ കേരള, കർണാടക പോലീസ് സംഘങ്ങളുടെ സജീവസഹകരണം ഉണ്ടായിരുന്നുവെന്ന് എൻഐഎ വ്യക്തമാക്കി.
മാര്‍ച്ച് ഒന്നിനായിരുന്നു സ്ഫോടനം നടന്നത്. കഫെയില്‍ ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തിയ അജ്ഞാതന്‍ ബോംബ് അടങ്ങിയ ബാഗ് വാഷ്റൂമിനു സമീപമുള്ള ട്രേയില്‍ ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു. ഉച്ചയോടെ പത്തു സെക്കന്‍ഡ് ഇടവേളയില്‍ രണ്ടു സ്ഫോടനങ്ങള്‍ നടക്കുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനമാണ് നടന്നതെന്ന് ഫോറന്‍സിക് വിഭാഗം കണ്ടെത്തിയിരുന്നു.
The post രാമേശ്വരം കഫേ സ്ഫോടനം; മുഖ്യപ്രതികള്‍ പിടിയില്‍ appeared first on News Bengaluru.
Powered by WPeMatico
ന്യൂഡല്‍ഹി: നിമിഷ പ്രിയ കേസിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഇവാഞ്ചലിസ്റ്റും ഗ്ലോബൽ…
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കള്‍ക്ക് രണ്ട് മാസത്തെ ക്ഷേമ പെന്ഷന് അനുവദിച്ച് സർക്കാർ. ഇതിനായി 1679 കോടി അനുവദിച്ചതായി…
തിരുവനന്തപുരം: റാപ്പര്‍ വേടനെക്കുറിച്ചുള്ള ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാല. നാലാം വര്‍ഷ ബിരുദ സിലബസില്‍ 'വേടന് ദ റവല്യൂഷണറി…
ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ എല്ലാ തെരുവുനായകളെയും പ്രതിരോധ കുത്തിവയ്പിനും വന്ധ്യംകരണത്തിനും ശേഷം പിടികൂടിയ സ്ഥലങ്ങളില്‍തന്നെ തുറന്നുവിടാന്‍ സുപ്രീം കോടതി നിര്‍ദേശം.…
കാസറഗോഡ്: മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ എഎസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശി മധുസൂദനനെയാണ് (50) ഇന്ന് രാവിലെ ക്വാർട്ടേഴ്സിനുള്ളിൽ…
കോട്ടയം: സിഎംഎസ് കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്യുവിന് വൻ വിജയം. 15 ൽ 14 സീറ്റും നേടിയാണ് കെഎസ്യു വിജയിച്ചത്.…