ബെംഗളൂരു: 76-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിക്കാനൊരുങ്ങി നഗരം. ഫീൽഡ് മാർഷൽ സാം മനേക്ഷാ പരേഡ് ഗ്രൗണ്ടിലാണ് പരേഡ് ഉൾപ്പെടെയുള്ള പരിപാടികൾ നടക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വേദിയിലും പരിസരത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗവർണർ താവർചന്ദ് ഗെലോട്ട് രാവിലെ 9 മണിക്ക് ത്രിവർണ പതാക ഉയർത്തുകയും റിപ്പബ്ലിക് ദിന പ്രസംഗത്തിന് മുമ്പ് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും ചെയ്യും. 8,000 പേർക്ക് പരേഡ് ഗ്രൗണ്ടിൽ ഇരിപ്പിട ക്രമീകരണങ്ങളും 6,000 പേർക്ക് പാസുകളും നൽകിയിട്ടുണ്ട്.
1,150 പേർ അടങ്ങുന്ന 38 പ്ലാറ്റൂണുകൾ പരേഡിൽ പങ്കെടുക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. 38 പ്ലാറ്റൂണുകളിൽ എട്ട് ബാൻഡ് ടീമുകളും, 11 സ്കൂൾ ടീമുകളും, രണ്ട് ഭിന്നശേഷി വിഭാഗ ടീമുകളും, ഒരു ഡോഗ് സ്ക്വാഡും ഉൾപ്പെടുന്നു. ആദ്യമായി കേരള സംസ്ഥാന സായുധ പോലീസ് പ്ലാറ്റൂണും പരേഡിന്റെ ഭാഗമാകും.
പരേഡ് ഗ്രൗണ്ടിലും പരിസരത്തും സുരക്ഷയ്ക്കായി എട്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർ, 17 അസിസ്റ്റന്റ് പോലീസ് കമ്മീഷണർമാർ, 44 പോലീസ് ഇൻസ്പെക്ടർമാർ, 80 വനിതാ പോലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 1,051 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. കൂടാതെ ഗരുഡ കമാൻഡോ സേനയെയും 10 കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് പ്ലാറ്റൂണുകളും വിന്യസിച്ചിട്ടുണ്ട്.
TAGS: BENGALURU | REPUBLIC DAY
SUMMARY: Bengaluru gears up for Republic day celebrations
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…