കണ്ണൂർ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം വഴി തിരിച്ചു വിട്ടു. വെള്ളിയാഴ്ച വൈകിട്ട് 6.30-ന് റിയാദിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കൊച്ചിയിലേക്ക് തിരിച്ചു വിട്ടത്.
ശക്തമായ കാറ്റും മഴയും ഉണ്ടായതിനാലാണ് റൺവേയിൽ വിമാനമിറക്കാൻ കഴിയാതെ വന്നത്. കാലാവസ്ഥ അനുകൂലമായ ശേഷം രാത്രി വൈകി തിരികെ കണ്ണൂരിലെത്തി. വെള്ളിയാഴ്ച രാത്രി എട്ടിന് കണ്ണൂരിൽ എത്തേണ്ട ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനവും മണിക്കൂറുകളോളം വൈകി.
ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് യാത്രികനായ ഭക്ഷണവിതരണ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയതില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഒക്ടോബർ 25 ന് രാത്രി നഗരത്തിലെ…
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ തെലങ്കാന മന്ത്രിസഭയിലേക്ക്. കാബിനറ്റ് പദവി നല്‍കി അദ്ദേഹത്തെ മന്ത്രിസഭയില്‍…
കൊച്ചി: കോഴിക്കോട്ടെ ആറ് വയസുകാരി അതിഥി നമ്പൂതിരിയെ പട്ടിണിക്കിട്ടു കൊന്ന കേസില്‍ പ്രതികളായ അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി, രണ്ടാനമ്മ റംല…
ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും ഇറങ്ങി പടയപ്പ. കുണ്ടള എസ്റ്റേറ്റില്‍ ഇറങ്ങിയ കാട്ടാന പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. പവന് 1400 രൂപ കുറഞ്ഞ് 88,360 രൂപയും ഗ്രാമിന് 175…
ഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം മൂലം ജനങ്ങള്‍ ദുരിതത്തിലാണ്. വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു. ആനന്ദ് വിഹാറില്‍ രേഖപ്പെടുത്തിയത്…