Categories: CAREERTOP NEWS

റെയില്‍വേയില്‍ ഒഴിവുകള്‍; ഒക്ടോബർ 30 വരെ അപേക്ഷിക്കാം

ജോലി സാധ്യതകള്‍ തുറന്ന് റെയില്‍വേ. റെയില്‍വേയുടെ നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയിലെ (എന്‍ടിപിസി) 11.558 ഒഴിവുകളിലേക്കാണ് വിവിധ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകള്‍ അപേക്ഷ ക്ഷണിച്ചത്. റെയില്‍ വേയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വിശദ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

സതേണ്‍ റെയില്‍വേ തിരുവനന്തപുരം ആര്‍ആര്‍ബിക്കു കീഴില്‍ ഗ്രാജ്യേറ്റ് തസ്തികകളില്‍ 174 ഒഴിവും അണ്ടര്‍ ഗ്രാജ്യേറ്റ് തസ്തികകളില്‍ 112 ഒഴിവുമുണ്ട്. എതെങ്കിലും ഒരു ആര്‍ആര്‍ബിയിലേക്കാണ് അപേക്ഷിക്കാന്‍ കഴിയുക.

ഗ്രാജ്യേറ്റ് തസ്തികകള്‍

ചീഫ് കമേഴ്‌സ്യല്‍ കം ടിക്കറ്റ് സുപര്‍വൈസര്‍, സ്റ്റേഷന്‍ മാസ്റ്റര്‍. യോഗ്യത: ബിരുദം/തത്തുല്യം; ഗുഡ്സ് ട്രെയിന്‍ മാനേജര്‍. യോഗ്യത: ബിരുദം/തത്തുല്യം; ജൂനിയര്‍ അക്കൌണ്ട്‌സ് അസിസിറ്റന്റ് കം ടൈപ്പിസ്റ്റ്, സ്റ്റേഷന്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, യോഗ്യത: ബിരുദം/തത്തുല്യം, ഇംഗ്ലീഷ്/ഹിന്ദി കംപ്യൂട്ടര്‍ ടൈപ്പിങ്. 18 മുതല്‍ 36 വയസുവരെയുള്ളവര്‍ക്കാണ് അപേക്ഷിക്കാനാകുക. അവസാന തീയതി ഒക്ടോബര്‍ 13.

അണ്ടര്‍ ഗ്രാജ്യേറ്റ് തസ്തികകള്‍

കമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലര്‍ക്ക്, ജുനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, അക്കൌണ്ട്‌സ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് ട്രെയിന്‍സ് ക്ലര്‍ക്ക്. യോഗ്യത: പ്ലസ്ടു/തത്തുല്യം. പ്രായ പരിധി: 18 – 33 വയസ്. ഒക്ടോബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
വെബ്‌സൈറ്റ്: www.railwayboard

TAGS : JOB VACCANCY | CAREER
SUMMARY : Vacancies in Railways; You can apply till October 30

Savre Digital

Recent Posts

ബെംഗളൂരു സ്‌റ്റോറി ടെല്ലിങ് സൊസൈറ്റിയുടെ കഥപറച്ചിൽ സംഗമം നാളെ

ബെംഗളൂരു: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ബെംഗളൂരു സ്‌റ്റോറി ടെല്ലിങ് സൊസൈറ്റി സംഘടിപ്പിക്കുന്ന സ്വാതന്ത്യസമര യോദ്ധാക്കളെക്കുറിച്ചുള്ള കഥപറച്ചിൽ പരിപാടി നാളെ വൈകിട്ട് 5…

3 minutes ago

വയറ്റില്‍ തോട്ട കെട്ടിവെച്ച്‌ പൊട്ടിച്ച്‌ 60കാരന്‍ ജീവനൊടുക്കി

കോട്ടയം: ഗൃഹനാഥൻ ശരീരത്തില്‍ തോട്ടകെട്ടിവെച്ച്‌ പൊട്ടിച്ച്‌ ജീവനൊടുക്കി. മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റില്‍…

42 minutes ago

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: വൈക്കത്തിനടുത്ത് ചെമ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ച്‌ അപകടം. വൈക്കം ടിവി പുരം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് കത്തിയത്. കാറില്‍ നിന്നും…

1 hour ago

സുരേഷ് ഗോപിയുടെ ഓഫീസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചയാള്‍ അറസ്റ്റില്‍

തൃശൂർ: വ്യാജ വോട്ടർ പട്ടിക വിവാദത്തിലെ പ്രതിഷേധത്തിനിടെ കേന്ദ്രമ ന്തി സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡി ൽ കരി ഓയിൽ…

1 hour ago

മലപ്പുറത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ആരംഭിച്ച്‌ പോലീസ്

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടാകാം…

2 hours ago

സാഹിത്യ സംവാദം 17ന്

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്‌ത്യൻ റൈറ്റേഴ്‌സ് ട്രസ്‌റ്റിൻ്റെ നേതൃത്വ ത്തിൽ സാഹിത്യ സംവാദം 17നു രാവിലെ 10.30നു കോർപറേഷൻ സർക്കിളിലെ ഹോട്ടൽ…

2 hours ago