Categories: NATIONALTOP NEWS

റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍; അന്വേഷണം ആരംഭിച്ചു

ഉത്തര്‍പ്രദേശില്‍ റെയില്‍വേ ട്രാക്കില്‍ വീണ്ടും ഗ്യാസ് സിലിണ്ടര്‍. ഇത് ശ്രദ്ധയില്‍പ്പെട്ട ഗുഡ്‌സ് ട്രെയിന്‍ ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചതിനാല്‍ അപകടം ഒഴിവായി. പ്രേംപൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഞായറാഴ്ച രാവിലെയാണ് സംഭവം. പാളത്തില്‍ വെച്ചിരിക്കുന്ന ശൂന്യമായ ഗ്യാസ് സിലിണ്ടര്‍ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ഈ മാസം സംസ്ഥാനത്ത് ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. കാന്‍പൂരില്‍ നിന്ന് അലഹബാദിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. അഞ്ച് ലിറ്റര്‍ ശേഷിയുള്ള സിലിണ്ടര്‍ കാലിയാണെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇത് ട്രാക്കില്‍ നിന്ന് നീക്കം ചെയ്തു. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

TAGS : GAS CYLINDER | UTHERPRADHESH
SUMMARY : Gas cylinder on railway track; Investigation started

Savre Digital

Recent Posts

കെണിയില്‍ നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവെച്ച്‌ പിടികൂടി

തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച്‌ പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…

24 minutes ago

ലോക്‌സഭയില്‍ ആദായനികുതി ബില്‍ സര്‍ക്കാര്‍ പിൻവലിച്ചു

ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച്‌ കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…

58 minutes ago

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസ്; പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു

കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…

2 hours ago

‘വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി എല്ലാ സ്കൂളുകളിലും’ ഹെല്‍പ്പ് ബോക്സ്’; പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…

2 hours ago

വേടന്‍ ഒളിവിൽ തന്നെ; കേരളത്തിന്‌ പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…

3 hours ago

പിതാവ് തിരിച്ചെത്തിയതിന് പിന്നാലെ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം

ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…

3 hours ago