Categories: NATIONALTOP NEWS

റോക്കറ്റ് എൻജിൻ ടെക്നോളജിയിൽ പുതിയ നേട്ടം; ഭാരം കുറഞ്ഞ സി-സി റോക്കറ്റ് നോസിൽ വികസിപ്പിച്ച് ഐഎസ്ആർഒ

ഭാരം കുറഞ്ഞ കാർബൺ-കാർബൺ (സി-സി) റോക്കറ്റ് എൻജിൻ നോസിൽ വിജയകരമായി വികസിപ്പിച്ച് ഐഎസ്ആർഒ. റോക്കറ്റ് എൻജിൻ ടെക്നോളജിയിൽ ഐഎസ്ആർഒ കൈവരിക്കുന്ന വിപ്ലവകരമായ നേട്ടമാണിത്.

റോക്കറ്റുകളിൽ ഉപയോഗിക്കാനാവശ്യമായ എല്ലാ ഗുണമേൻമയും നിലനിർത്തിക്കൊണ്ടാണ് പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. നോസിലുകളുടെ ഭാരം കുറയുന്നതോടെ റോക്കറ്റുകളിൽ കൂടുതൽ പേലോഡുകൾ ബഹിരാകാശത്തേക്ക് അയയ്‌ക്കാനാകുമെന്നതാണ് പ്രത്യേകത.

സിലിക്കൺ കാർബൈഡിന്റെ സ്പെഷ്യൽ ആന്റി ഓക്സിഡേഷൻ ആവരണമാണ് സിസി നോസിലിന്റെ പ്രത്യേകത. ഉയർന്ന താപനില മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്‌ക്കുന്നതോടൊപ്പം തുരുമ്പെടുക്കാനും നശിച്ചുപോകാനുമുളള സാദ്ധ്യതകളും കുറവാണെന്ന് ഐഎസ്ആർഒ ചൂണ്ടിക്കാട്ടുന്നു.

പിഎസ്എൽവിയുടെ നാലാം പതിപ്പായ പിഎസ് 4-ൽ കൊളംബിയം അലോയി കൊണ്ട് നിർമിച്ച ഇരട്ട എൻജിൻ നോസിലുകളാണ് ഉപയോഗിക്കുന്നത്. നോസിൽ ഭാരം കുറയുന്നതോടെ റോക്കറ്റുകളിൽ കൊണ്ടുപോകുന്ന പേലോഡുകൾക്ക് 15 കിലോ വരെ അധികഭാരം വഹിക്കാം.

The post റോക്കറ്റ് എൻജിൻ ടെക്നോളജിയിൽ പുതിയ നേട്ടം; ഭാരം കുറഞ്ഞ സി-സി റോക്കറ്റ് നോസിൽ വികസിപ്പിച്ച് ഐഎസ്ആർഒ appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

അമ്മ മരിച്ച ആശുപത്രിയില്‍ ജോലി ചെയ്യാൻ ബുദ്ധിമുട്ടെന്ന് ബിന്ദുവിൻ്റെ മകൻ നവനീത്

കോട്ടയം: തന്റെ അമ്മയുടെ ജീവനെടുത്ത ആശുപത്രിയില്‍ ജോലി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ബിന്ദുവിൻ്റെ മകൻ നവനീത് അറിയിച്ചുവെന്ന് സിപിഎം നേതാവ്…

29 minutes ago

സ്വാഗതസംഘ രൂപവത്കരണവും മാണിയൂർ ഉസ്താദ് അനുസ്മരണവും സംഘടിപ്പിച്ചു

ബെംഗളൂരു: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളന പ്രചാരണത്തോടനുബന്ധിച്ച് ജില്ലാ സ്വാഗതസംഘം രൂപവത്കരിച്ചു. വിവിധ പ്രചാരണ പരിപാടികളിലൂടെ അന്താരാഷ്ട്ര…

1 hour ago

കേരള ക്രിക്കറ്റ് ലീഗ്; സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്

കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ഇന്ത്യൻ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80…

2 hours ago

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; ആശുപത്രിയിലെത്തി ഡിജിപി റവാഡ ചന്ദ്രശേഖര്‍

തിരുവനന്തപുരം: പട്ടം എസ് യു ടി ആശുപത്രിയില്‍ തീവപരിചരണ വിഭാഗത്തില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദർശിച്ച്‌…

3 hours ago

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; ചിത്രം കാണാൻ ഹൈക്കോടതി ജഡ്ജി എത്തി

കൊച്ചി: സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ചിത്രമായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള നേരില്‍ കണ്ട് പരിശോധിക്കാനായി ഹൈക്കോടതി…

3 hours ago

പാലക്കാട് നിപ ബാധിതയുടെ ബന്ധുവായ കുട്ടിയ്ക്കും പനി

പാലക്കാട്‌: പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി. 10 വയസുള്ള കുട്ടിയ്ക്കാണ് പനി ബാധിച്ചത്. കുട്ടിയെ നിലവില്‍ ആശുപത്രിയിലേക്ക് മാറ്റി.കുട്ടി…

5 hours ago