ബെംഗളൂരു: ബെംഗളൂരു റോഡുകളുടെ മുഖച്ഛായ മാറ്റാനൊരുങ്ങി ബിബിഎംപി. 1200 കോടി രൂപയുടെ വൈറ്റ് ടോപ്പിങ് പദ്ധതിക്ക് സർക്കാർ അനുമതി നൽകിയതായി ബിബിഎംപി അറിയിച്ചു.
സാധാരണ ടാറിട്ട റോഡുകളെക്കാൾ ഉയർന്ന ഈടുനിൽപ്പ് വൈറ്റ് ടോപ്പിങ് ചെയ്ത റോഡുകൾക്കുണ്ടാകും. 10 മുതൽ 15 വർഷം വരെ ഇവ ഈടുനിൽക്കും. ബെംഗളൂരുവിലെ റോഡുകളിൽ 63 കിലോമീറ്ററോളം വൈറ്റ് ടോപ്പിങ് ചെയ്യാനാണ് പദ്ധതി. ഇതിനായി 1200 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
11 പാക്കേജുകളായാണ് പദ്ധതി നടപ്പാക്കുക. ഇതിൽ 7 പാക്കേജുകൾക്കായി ഇതിനകം 813 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. ഒന്നാമത്തെ പാക്കേജ് 165.2 കോടി രൂപയുടേതാണ്. ഇതിൽ ഹെബ്ബാൾ, പുലികേശിനഗർ, സർവ്വജ്ഞനഗർ എന്നീ അസംബ്ലി മണ്ഡലങ്ങളിലെ റോഡുകളിൽ വൈറ്റ് ടോപ്പിങ് നടത്തും. ആകെ 13 റോഡുകളാണ് ഒന്നാം പാക്കേജിൽ വൈറ്റ് ടോപ്പിങ്ങിന് ഉൾപെടുത്തുക. രണ്ടാമത്തെ പാക്കേജിൽ ജയനഗർ, ബിടിഎം ലേഔട്ട്, പദ്മനാഭ നഗർ അസംബ്ലി മണ്ഡലങ്ങളിലെ റോഡുകളിൽ വൈറ്റ് ടോപ്പിങ് നടത്തും. ഈ പാക്കേജിന് 120 കോടിയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നത്.
എംജി റോഡ് സർക്കിൾ മുതൽ ട്രിനിറ്റി സർക്കിൾ വരെയുള്ള രണ്ടേകാൽ കിലോമീറ്ററോളം വരുന്ന ഭാഗവും വൈറ്റ്ടോപ്പിങ് നടത്തും. റോഡിൽ കോൺക്രീറ്റ് വൈറ്റ്ടോപ്പിങ് നടത്തുക മാത്രമല്ല, ഫൂട്പാത്തുകളും മെച്ചപ്പെടുത്തും. മഴവെള്ളം ഒഴുകിപ്പോകേണ്ട ഓടകൾ മെച്ചപ്പെടുത്തുകയും റോഡിലെ ലെയിൻ അകലം കൃത്യമാക്കുകയും ചെയ്യും.
സാധാരണ ടാറിട്ട റോഡിനു മുകളിൽ ഒരു കോൺക്രീറ്റ് പ്രതലം കൂടി നിർമ്മിക്കുന്ന പ്രക്രിയയാണ് വൈറ്റ് ടോപ്പിങ്.
തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…