ലൈംഗികാരോപണം; ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം ആവശ്യപ്പെട്ട് എംപി പ്രജ്വൽ

ബെംഗളൂരു: ലൈംഗികാരോപണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം ആവശ്യപ്പെട്ട് ഹാസൻ എംപി പ്രജ്വൽ രേവണ്ണ. പ്രത്യേക അന്വേഷണ സംഘത്തോട് ഏഴ് ദിവസത്തെ സമയമാണ് പ്രജ്വൽ ആവശ്യപ്പെട്ടിരിക്കുന്നത്.

താൻ രാജ്യത്തിനു പുറത്താണെന്നും തിരിച്ചെത്താൻ സമയം ആവശ്യമാണെന്നും പ്രജ്വൽ പറഞ്ഞതായി അന്വേഷണ സംഘം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രജ്വൽ രേവണ്ണയുടെ അഭിഭാഷകൻ അരുൺ ജി. എസ്ഐടി മേധാവിക്ക് കത്തയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രജ്വലിനു എസ്ഐടി സമൻസ് അയച്ച സാഹചര്യത്തിലാണിത്.

മുൻ പ്രധാനമന്ത്രി എച്ച്‌.ഡി ദേവഗൗഡയുടെ മകനായ എച്ച്‌.ഡി രേവണ്ണയുടെ മകനാണ് പ്രജ്വല്‍ രേവണ്ണ. അതേസമയം തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് ജെഡിഎസ് നേതാവും കര്‍ണാടക മുന്‍മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. തെറ്റ് ചെയ്താൽ രാജ്യത്തെ നിയമപ്രകാരമുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും കുമാരസ്വാമി പറഞ്ഞു.

Savre Digital

Recent Posts

അഫ്ഗാനിൽ വൻ ഭൂചലനം, 6.3 തീവ്രത, ഒമ്പത് മരണം, ഡൽഹിയിലും പ്രകമ്പനം

കാബൂൾ: അഫ്ഗാനിസ്താനിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഭൂചലനത്തിൽ ഒമ്പത് പേർ മരിച്ചു. പുലർച്ചെ 12.57ഓടെയാണ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.3 തീവ്രതരേഖപ്പെടുത്തിയ…

25 minutes ago

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; 19 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 19 എൻഎച്ച്പിസി (നാഷണൽ ഹൈഡ്രോളിക് പവർ കോർപ്പറേഷൻ) തൊഴിലാളികൾ…

38 minutes ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളുരു: വടകര വെളുത്തങ്കണ്ടി വാണിമേൽ ഭൂമിവാതുക്കൽ  ബികെ സൂഫി (68) ബെംഗളൂരുവിൽ അന്തരിച്ചു. കെആർപുരയിൽ പാചകക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ:…

51 minutes ago

രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രക്ക് ഇന്ന് സമാപനം

പട്‌ന: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര ഇന്ന് ബിഹാറിലെ പട്‌നയിൽ പദയാത്രയോടെ സമാപിക്കും. ഗാന്ധി മൈതാനത്ത്…

56 minutes ago

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്:  സംസ്ഥാനത്ത് 24 മണിക്കൂറിനിടെ അമീബിക് മസ്തിഷ ജ്വരം ബാധിച്ച് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ രണ്ട് പേര്‍…

1 hour ago

കെഎൻഎസ്എസ് ദാസറഹള്ളി സിൽവർ ജൂബിലി ആഘോഷം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സിൽവർ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഷെട്ടിഹള്ളി ഡി ആർ…

1 hour ago