ബെംഗളൂരു: കുടക് ജില്ലയിലെ ബസവനഹള്ളി ആദിവാസി കോളനിയിൽ മലയാളി ദളിത് യുവാവ് മര്‍ദ്ദനത്തെ തുടര്‍ന്നു മരിച്ചു. കോട്ടയം സ്വദേശി മുരളി(48)യാണ് കൊല്ലപ്പെട്ടത്. ബസവനഹള്ളി സ്വദേശി തീർത്ഥയാണ് അറസ്റ്റിലായത്.
കുറച്ച് വർഷങ്ങളായി കുടകിലെ കാപ്പിത്തോട്ടത്തിൽ ജോലിചെയ്തുവരുകയായിരുന്ന മുരളിക്ക് തന്റെ ഭാര്യ ജ്യോതിയുമായി സൗഹൃദമുണ്ടായിരുന്നതിൽ സംശയിച്ചാണ് തീർത്ഥ മുരളിയെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുരളിയും ജ്യോതിയുംതമ്മിൽ സംസാരിക്കുന്നതുകണ്ട തീർത്ഥ ഇരുവരെയും ആക്രമിക്കുകയായിരുന്നു. വിറകുകൊള്ളികൊണ്ട് തലയ്ക്കടിയേറ്റ മുരളി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരപരുക്കേറ്റ ജ്യോതി കുശാൽനഗർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
SUMMARY: Malayali youth killed in Kodagu; one arrested
തിരുവനന്തപുരം: പേട്ടയിലെ റെയില്‍വേ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. ആശുപത്രിയിലെ ശുചിമുറിയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ ഉടന്‍…
ബെംഗളൂരു: യുവാക്കളില്‍ മൂല്യാധിഷ്ഠിത ജീവിതക്രമം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആന്റിഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ഹോപ്പ് സൊസൈറ്റിയും സംയുക്തമായി നടത്തിയ…
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പില്‍ പ്രവീണ്‍ (45)…
കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അധ്യാപകർ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക്…
തൃശൂർ: വാണിയംപാറയില്‍ വീട്ടിലെ ശുചിമുറിയില്‍ വച്ച് രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മോളിയേക്കല്‍ വീട്ടില്‍ ശാന്തി പീറ്ററിന്റെ മകൻ…
ബെംഗളൂരു: കർണാടകയിലെ കുടക് സന്ദര്‍ശിക്കാനെത്തിയ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തതായി പരാതി. വാഷിങ്ടണിൽനിന്നുള്ള യുവതിയാണ് ക്രൂര ആക്രമണത്തിനു ഇരയായത്.…