ബെംഗളൂരു: ക്രോക്സ് ചെരുപ്പിനകത്ത് കയറിയിരുന്ന പാമ്പിന്റെ കടിയേറ്റ് ബെംഗളൂരുവില്‍ സോഫ്റ്റ് വെയർ എഞ്ചിനീയർ മരിച്ചു. ടി.സി.എസ് ജീവനക്കാരനും ബന്നാർഘട്ട രംഗനാഥ ലേയൗട്ട് സ്വദേശിയുമായ മഞ്ജു പ്രകാശ് (41) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ സമീപത്തുള്ള കരിമ്പിൻ കടയിൽ നിന്ന് തന്റെ ക്രോക്സ് ധരിച്ച് വീട്ടിലേക്ക് മടങ്ങിയതിനു ശേഷമാണ് സംഭവം. ചെരുപ്പ് പുറത്ത് വച്ചിട്ട് വിശ്രമിക്കാൻ മുറിയിലേക്ക് പോയതായിരുന്നു അദ്ദേഹം.
എന്നാല്‍ പ്രകാശ് ധരിച്ചിരുന്ന ക്രോക്സ് ചെരുപ്പിന് സമീപം ഒരു പാമ്പിനെ ചത്ത വീടുകാര്‍ കണ്ടപ്പോൾ, പ്രകാശിന്റെ പാദരക്ഷയ്ക്കുള്ളിൽ ആ പാമ്പ് ഉണ്ടായിരുന്നിരിക്കാമെന്ന് സംശയിച്ച് ഉടന്‍ പ്രകാശിന്റെ മുറിയിലേക്ക് ഓടി. വായിൽ നുരയും കാലിൽ നിന്ന് ചോരയും വന്ന് കിടക്കയിൽ അവശനായി കിടക്കുന്ന നിലയില്‍ പ്രകാശിനെ കണ്ടതോടെ വീട്ടുകാര്‍ ഉടൻ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു.
2016 ൽ ഒരു ബസ് അപകടത്തിൽപ്പെട്ട പ്രകാശിന് കാലിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. സംഭവത്തിന് ശേഷം കാലിൽ സംവേദനക്ഷമത നഷ്ടപ്പെട്ടു. കാലില്‍ മരവിപ്പുള്ളതിനാല്‍ പ്രകാശിന് പാമ്പ് കടിയേറ്റപ്പോള്‍ അത് അറിഞ്ഞിരുന്നില്ലെന്നാണ് കരുതുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
SUMMARY: Software engineer dies after being bitten by snake inside Crocs
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…
കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…
ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…
കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…
കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…