ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ ഫോസിൽ ഇന്ത്യയിൽ കണ്ടെത്തി. ഗുജറാത്തിലെ കച്ചില്‍ നിന്നാണ് ഫോസിൽ കണ്ടെത്തിയത്. ഐ.ഐ.ടി. റൂര്‍ക്കിയിലെ ഗവേഷകര്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടുണ്ട്. നീണ്ട പഠനങ്ങള്‍ക്കു ശേഷമാണ് ലോകത്തുണ്ടായിരുന്നതില്‍ ഏറ്റവും വലിയ പാമ്പാണിതെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
ഡിനോസര്‍ വര്‍ഗത്തിലെ ഭീമനായ ടൈറാനസോറസ് റെക്സിനെക്കാളും വലിപ്പമുള്ളതാണ് നിലവിൽ കണ്ടെത്തിയ പാമ്പ്. വാസുകി ഇന്‍ഡികസ് (Vasuki Indicus) എന്നാണ് 47 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ഈ പാമ്പിന് പേരിട്ടിരിക്കുന്നത്. പുരാണത്തില്‍ ശിവന്റെ കഴുത്തില്‍ കിടന്ന പാമ്പാണ് വാസുകി.
അനക്കോണ്ടകളും പെരുമ്പാമ്പുകളും ഇരയെ പിടികൂടുന്ന പോലെ സാവധാനം സഞ്ചരിക്കുകയും ഇരയെ വരിഞ്ഞ് മുറുക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു ‘വാസുകി’ ഇര പിടിച്ചിരുന്നതെന്നും ഗവേഷകർ പറഞ്ഞു. ആഗോളതാപനകാലത്ത് തീരപ്രദേശങ്ങളിലെ ചതുപ്പുനിലത്തിലായിരുന്നു ഈ പാമ്പ് ജീവിച്ചിരുന്നതെന്നും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റൂർക്കിയിലെ പാലിയന്റോളജിയിലെ പോസ്റ്റ്‌ഡോക്ടറൽ ഗവേഷകനും പാമ്പിനെ കണ്ടെത്തിയ പഠനത്തിന്റെ മുഖ്യ രചയിതാവുമായ ദേബജിത് ദത്ത പറഞ്ഞു.
11 മുതൽ 15 മീറ്റർ നീളവും ഒരു ടൺ ഭാരവുമായിരുന്നു വാസുകിക്ക് ഉണ്ടായിരുന്നെതെന്നാണ് ഫോസിൽ അവശിഷ്ടങ്ങളുടെ അപൂർണമായ സ്വഭാവം വിലയിരുത്തി ഗവേഷകർ അഭിപ്രായപ്പെടുന്നത്. നേരത്തെ കൊളംബിയയിലെ ഒരു കൽക്കരി ഖനിയിൽനിന്ന് 2009 ൽ കണ്ടെത്തി ടൈറ്റനോബോവ എന്ന പാമ്പായിരുന്നു ഏറ്റവും വലുതായി കണക്കാക്കിയിരുന്നത്. 13 മീറ്റർ നീളവും ഒരു ടണ്ണിലധികം ഭാരവുമായിരുന്നു ടൈറ്റനോബോവയ്ക്കുണ്ടായിരുന്നത്. ജീവിച്ചിരിക്കുന്ന പാമ്പുകളിൽ ഏറ്റവും വലിയ പാമ്പ് തെക്കുകിഴക്കന്‍ ഏഷ്യയിലെ 10 മീറ്റർ ഉയരമുള്ള റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പാണ്.
The post ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ ഫോസിൽ ഇന്ത്യയിൽ കണ്ടെത്തി appeared first on News Bengaluru.
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…