ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതൽ സമ്പന്നരുള്ള 10 നഗരങ്ങളുടെ പട്ടികയില്‍ ഇടം തേടി രണ്ട് ഇന്ത്യൻ നഗരങ്ങള്‍. ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2024 പ്രകാരമുള്ള ആദ്യപത്തിൽ മുംബൈ, ന്യൂഡല്‍ഹി എന്നീ നഗരങ്ങളാണ് ഇടംപിടിച്ചത്. ന്യൂയോർക്ക്, ലണ്ടൻ, ബെയ്ജിങ്, ഷാങ്ഹായ്, ഷെൻഷൻ, ഹോങ്കോങ്, മോസ്കോ, സാൻഫ്രാൻസിസ്കോ എന്നിവയാണ് പട്ടികയിലെ മറ്റുസമ്പന്ന നഗരങ്ങൾ.
ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ സമ്പന്നരുള്ളത്. ഇവിടെ 119 ശതകോടീശ്വരൻമാരാണുള്ളത്. രണ്ടാംസ്ഥാനത്തുള്ള ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിൽ 96ഉം. 92 അതിസമ്പന്നരുമായി മുംബൈ ആണ് പട്ടികയിൽ മൂന്നാംസ്ഥാനത്തുള്ളത്. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് 91 ശതകോടീശ്വരൻമാരുമായി പട്ടികയിൽ നാലാമതാണ്. എണ്ണമറ്റ ആഗോള കമ്പനികളുടെ ആസ്ഥാനമാണ് ബെയ്ജിങ്. ചൈനയുടെ ധനകാര്യ തലസ്ഥാനം എന്നറിയപ്പെടുന്ന ഷാങ്ഹായിയിൽ 87 അതിസമ്പന്നരുണ്ട്. ഷെൻഷെൻ-84, ഹോങ്കോങ്- 65, മോസ്കോ-59, ന്യൂഡൽഹി-57, സാൻ ഫ്രാൻസിസ്കോ-52, ബാങ്കോക്ക്-49, തായ്പേയ്-45, പാരിസ്-44, ഹാങ്ഷൂ-43, സിംഗപ്പൂർ-42 എന്നിങ്ങനെയാണ് കണക്ക്.
ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഏഷ്യയിലെ ഒന്നാം നമ്പർ നഗരം കൂടിയാണ് മുംബൈ. ബീജിങ്ങിനെ മറികടന്നാണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ നഗരം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ നഗരം ഡൽഹി ആണ്. ഇവിടെ 18 പേരാണ് പുതിയതായി പട്ടികയിൽ ഇടം പിടിച്ചത്, ആകെ എണ്ണം 217. ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ മൂന്നാമതുള്ളത് ഹൈദരാബാദ് ആണ്. ഇവിടെ 17 പേർ കൂടി ശതകോടീശ്വരന്മാരായതോടെ ആകെ എണ്ണം 104 ആയി. 100 ശതകോടീശ്വരന്മാരുള്ള ബെംഗഗളൂരുവാണ് 2024 Hurun India Rich List പട്ടികയിൽ നാലാമതുള്ളത്. പട്ടികയിൽ ആദ്യപത്തിലുള്ള മറ്റ് നഗരങ്ങൾ യഥാക്രമം ചെന്നൈ (82), കൊൽക്കത്ത (69), അഹമ്മദാബാദ് (67), പൂനെ (53). സൂറത്ത് (28), ഗുരുഗ്രാം (23) എന്നിവയാണ്.
ഹുറൂൺ സമ്പന്നന്‍മാരുടെ പട്ടികയിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനും ഇടംപിടിച്ചിട്ടുണ്ട്. 7300 കോടിയാണ് 58കാരനായ താരത്തിന്റെ ആസ്തി. ഐപിഎൽ ടീം കൊൽക്കത്തനൈറ്റ് റൈഡേഴ്സിന്റേയും റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റേയും ഉടമസ്ഥനെന്ന നിലയിൽ ആസ്തിയിലുണ്ടായ വർധനയാണ് കിങ് ഖാന് നേട്ടമായത്. ഷാരൂഖിനൊപ്പം ജൂഹി ചാവ്ല, ഹൃത്വിക് റോഷൻ, കരൺ ജോഹർ, ബച്ചൻ കുടുംബം തുടങ്ങിയവരും പട്ടികയിലുണ്ട്. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ഇക്കുറിയും ഇടംപിടിച്ചു. 55,000 കോടിയാണ് ആസ്തി.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ എന്ന നേട്ടം സ്വന്തമാക്കി. 11.6 ലക്ഷം കോടിയാണ് അദാനിയുടെ ആസ്തി. 95 ശതമാനമാണ് കഴിഞ്ഞവർഷം അദാനിയുടെ സമ്പത്തിലുണ്ടായ വർധന. 10.14 ലക്ഷം കോടിയാണ് രണ്ടാംസ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി.
<BR>
TAGS : HURUN GLOBAL RICH LIST
SUMMARY : Two Indian cities among top 10 richest cities in the world
അഹമ്മദാബാദ്: ഗുജറാത്ത് നഗരസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും ആധിപത്യം ഉറപ്പിച്ച് ഭാരതീയ ജനതാ പാർട്ടി. സംസ്ഥാനത്തെ 15 മുൻസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി…
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാരിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം. ഏപ്രിൽ 29-ന്…
അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്നുമുതൽ…
ഡൽഹി: രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികൾ, വിലനിർണ്ണയം…
ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. …
കൽപറ്റ: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ…