ലോക്സഭ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ സമയത്ത് ക്രമക്കേട് നടന്നെന്ന് ആരോപിച്ച് ബിജെപി സ്ഥാനാർഥി

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ബിജെപി സ്ഥാനാർഥി. ചാമരാജ്നഗർ മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി എസ്. ബാലരാജു ആണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. ഇവിഎമ്മുകൾ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ്‌റൂമിലെ സിസിടിവി ഡിസ്‌പ്ലേ കുറച്ചുനേരം സ്വിച്ച് ഓഫ് ചെയ്തതായും ഇത് വോട്ടെണ്ണലിനെ ബാധിച്ചതായി സംശയിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

നിശ്ചിത സമയത്തിന് മുമ്പാണ് സ്‌ട്രോംഗ്‌റൂം തുറന്നതെന്നും അദ്ദേഹം ആരോപിച്ചു. തൻ്റെ സാന്നിധ്യമില്ലാതെ സ്‌ട്രോങ്‌റൂം തുറന്നതിലും സിസിടിവി ഡിസ്‌പ്ലേ സ്വിച്ച് ഓഫ് ചെയ്തതിലും ക്രമക്കേട് ഉള്ളതായി അദ്ദേഹം പറഞ്ഞു. ഡിസ്‌പ്ലേ ഓഫാക്കിയ സമയത്തെ സിസിടിവി ക്യാമറകളുടെ ബാക്കപ്പ് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബാലരാജു പറഞ്ഞു.

എന്നാൽ ഇതുവരെ, അധികൃതർ ഇത് നൽകാൻ തയ്യാറായിട്ടില്ല. കൂടാതെ, വോട്ടെണ്ണൽ ദിവസം രാവിലെ 8 മണിക്ക് സ്‌ട്രോംഗ്‌റൂം തുറക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും തൻ്റെ അസാന്നിധ്യത്തിൽ 7.15ന് തന്നെ റൂം തുറന്നെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി സുനിൽ ബോസ് ആണ് വിജയിച്ചിരുന്നത്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അതിരപ്പിള്ളി-മലക്കപ്പാറ പാതയില്‍ ആംബുലൻസിന് നേരെ കാട്ടാന ആക്രമണം

വാല്‍പ്പാറ: മൃതദേഹം എത്തിച്ച്‌ മടങ്ങുകയായിരുന്ന ആംബുലൻസിന് നേരെ കാട്ടാനയുടെ ആക്രമണം. കാലടി...

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. പവന് 1,080 രൂപ കുറഞ്ഞതോടെ...

കണ്ണൂര്‍ ജയിലില്‍ വീണ്ടും സംഘര്‍ഷം; തടവുകാരന് മര്‍ദ്ദനമേറ്റു

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ വീണ്ടും തടവുകാർ ഏറ്റുമുട്ടി. ഒരാള്‍ക്ക് പരുക്കേറ്റു....

ഐജി ഷെഫീൻ അഹമ്മദ് ഐപിഎസ്‌ അന്തരിച്ചു

തിരുവനന്തപുരം: ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു....

തിരുവനന്തപുരത്ത് കാറിൽ വെന്തുമരിച്ചത് ഏറ്റുമാനൂർ സ്വദേശി

തിരുവന്തപുരം: തിരുവന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മരിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞു. കോട്ടയം...

നേപ്പാളിൽ കുടുങ്ങിയ 54 കർണാടക സ്വദേശികൾ തിരിച്ചെത്തി

ബെംഗളൂരു: കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം നേപ്പാളിൽ കുടുങ്ങിയ 54...

അൽ-ഹിന്ദ് ഐഎസ് കേസിൽ പ്രതിക്ക് 7 വർഷം കഠിന തടവ്

ബെംഗളൂരു: അൽ-ഹിന്ദ് ഐഎസ് ഭീകര ഗൂഢാലോചന കേസിൽ സയ്യിദ് ഫസിയൂർ റഹ്മാന്...

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

ബെംഗളൂരു: റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിൻ കോച്ചിന്റെ സീറ്റിനടിയിൽ യുവതിയുടെ അർധനഗ്ന മൃതദേഹം...

Related Articles

Popular Categories