ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ക്രിസ്ത്യൻ സംഘടനയായ കാസ (CASA) സുപ്രീം കോടതിയില്‍. വഖഫ് ഭേദഗതി നിയമം മുനമ്പം നിവാസികളെ സംബന്ധിച്ചിടത്തോളം നിർണായകമെന്ന് വ്യക്തമാക്കിയാണ് കാസ കോടതിയെ സമീപിച്ചത്. കേരളത്തില്‍നിന്ന് നിയമത്തെ പിന്തുണച്ച് സുപ്രിംകോടതിയെ സമീപിക്കുന്ന ആദ്യ സംഘടനയാണ്.
വഖഫ് നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ് സുപ്രിംകോടതിയില്‍ സമർപ്പിച്ച ഹർജിയിലാണ് കാസയും കക്ഷിചേർന്നത്. മുനമ്പത്തെ 610 കുടുംബങ്ങളുടെ പ്രശ്നം വഖഫ് നിയമം മൂലമല്ല സംഭവിച്ചതെന്ന് വരുത്തി തീർത്ത് സുപ്രിംകോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള മുസ്‍ലിം ലീഗിന്റെ ശ്രമത്തെ തടയാനും ഭേദഗതി റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ടുമാണ് സുപ്രിംകോടതിയെ സമീപിച്ചതെന്ന് കാസ അറിയിച്ചു. കാസയ്ക്കുവേണ്ടി അഡ്വ. കൃഷ്ണരാജ്, അഡ്വ. ടോം ജോസഫ് എന്നിവർ ഹാജരാവും.
TAGS : WAQF BILL
SUMMARY : CASA moves Supreme Court in support of Waqf Act amendment
ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…
ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…
മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…
കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…